ഹൈദരാബാദ് : ഒരു ദിവസം ആയിരം പേരെ അന്നമൂട്ടി യുവാവ് ലിംഗ ബുക്സ് ഒഫ് റെക്കോർഡ് സ്വന്തമാക്കി. ഗൗതം കുമാർ എന്ന യുവാവാണ് ആയിരം പേരെ അന്നമൂട്ടി റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സേർവ് നീഡി എന്ന സംഘടനയുടെ സ്ഥാപകനാണ് ഗൗതം. 2014ലാണ് സാമൂഹിക പ്രവർത്തനത്തിൽ ഊന്നൽ നൽകുന്ന സേർവ് നീഡി സ്ഥാപിച്ചത്. മൂന്ന് വ്യത്യസ്ഥ നഗരങ്ങളിലെ ആളുകൾക്കാണ് ഗൗതം അന്നമൂട്ടിയിരിക്കുന്നത്.
ഗാന്ധി ആശുപത്രി, രാജേന്ദ്ര നഗർ, അമ്മ അനാഥാലയം എന്നിവടങ്ങളിലായിരുന്നു സേവനം. സേർവ് നീഡി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്.തങ്ങളുടെ സംഘടനയുടെ പ്രധാന മുദ്രാവാക്യം ആരും അനാഥരായി മരിക്കരുത്, ആരും വിശന്ന് മരിക്കരുത് എന്നാണെന്ന് ഗൗതം പറയുന്നു. ഈ എൻജിഒയ്ക്ക് ഏകദേശം 140ഓളം വാളന്റിയർസുണ്ട്.