അവശജനവിഭാഗങ്ങളുടെ ഒരു സംഘടനയെപ്പറ്റി ഗുരു കുമാരനാശാനുമായി സംസാരിക്കുന്നു. എസ്.എൻ.ഡി.പി രൂപീകരണ വിഷയം ഡോ. പല്പുവുമായും ചർച്ച ചെയ്യുന്നു. എല്ലാവരും സജീവമായി അതിൽ പങ്കെടുക്കുന്നു. സംഘടന കൊണ്ട് ശക്തരാകാനും പടയോട്ടം തുടങ്ങാനുമുള്ള വഴി തെളിയുന്നു. സവർണരുടെ എതിർപ്പുകൾ ശിഷ്യർ അയ്യങ്കാളിയുമായി ചർച്ച ചെയ്യുന്നു.