a-padmakumar

കൊ​ല്ലം​:​ ​തി​ര​‍​ഞ്ഞെ​ടു​പ്പ് ​തോ​ൽ​വി​യു​ടെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​തി​രു​വി​താം​കൂ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​പ്ര​സി​ഡ​ന്റ് ​എ.​പ​ത്മ​കു​മാ​റി​നെ​ ​മാ​റ്റാ​നു​ള്ള​ ​സാ​ദ്ധ്യ​ത​ ​പാ​ർ​ട്ടി​യു​ടെ​ ​പ​രി​ഗ​ണ​ന​യി​ലെ​ന്ന​ ​സൂ​ച​ന​യും​ ​പു​റ​ത്തു​വ​രു​ന്നു.​ ​എ​ന്നാ​ൽ​ ​പ്ര​സി​ഡ​ന്റ് ​പ​ദ​വി​ ​പൂ​ർ​ത്തി​യാ​ക്കാ​ൻ​ ​അ​ദ്ദേ​ഹ​ത്തി​ന് ​മാ​സ​ങ്ങ​ൾ​ ​മാ​ത്രം​ ​ശേ​ഷി​ക്കെ​ ​വി​വാ​ദം​ ​സൃ​ഷ്‌​ടി​ക്കേ​ണ്ടെ​ന്ന് ​പ​റ​യു​ന്ന​വ​രും​ ​പാ​ർ​ട്ടി​യി​ലു​ണ്ട്.​


​കേ​ര​ള​ത്തി​ലെ​ ​തി​രി​ച്ച​ടി​ക്ക് ​കാ​ര​ണം​ ​ന്യൂ​ന​പ​ക്ഷ​ ​വോ​ട്ടു​ക​ളു​ടെ​ ​ഏ​കീ​ക​ര​ണ​ത്തി​ന​പ്പു​റം​ ​ശ​ബ​രി​മ​ല​ ​വി​ഷ​യ​ത്തി​ലെ​ ​വി​വാ​ദ​വും​ ​കാ​ര​ണ​മാ​യെ​ന്ന​ ​ച​ർ​ച്ച​ക​ളു​ടെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ​പു​തി​യ​ ​നീ​ക്കം.​ ​എ​ന്നാ​ൽ,​ ​ത​ത്കാ​ലം​ ​ഈ​ ​ച​ർ​ച്ച​യി​ലേ​ക്ക് ​ക​ട​ക്കി​ല്ലെ​ന്നും​ ​വീ​ണ്ടും​ ​വി​വാ​ദ​ത്തി​ന് ​വ​ഴി​യൊ​രു​ക്കു​മെ​ന്ന് ​ക​രു​തു​ന്ന​വ​രും​ ​പാ​ർ​ട്ടി​യി​ലു​ണ്ട്.​ ​


ദേ​വ​സ്വം​ ​പ്ര​സി​ഡ​ന്റി​നെ​ ​മാ​റ്റി​യാ​ൽ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​തോ​ൽ​വി​ ​സം​ബ​ന്ധി​ച്ച് ​തെ​റ്റാ​യ​ ​സ​ന്ദേ​ശം​ ​ന​ൽ​കാ​ൻ​ ​ഇ​ട​വ​രു​ത്തു​മെ​ന്ന് ​ക​രു​തു​ന്ന​വ​രു​മു​ണ്ട്.​ ​അ​തി​നാ​ൽ,​ ​ഈ​ ​വി​ഷ​യ​ത്തി​ൽ​ ​ച​ർ​ച്ച​യേ​ ​വേ​ണ്ട​ന്ന​ ​നി​ല​പാ​ടാ​ണ് ​ചി​ല​ർ​ക്ക്.