prithviraj-climax-funny-

മലയാള സിനിമയ്‌ക്ക് 200 കോടിയുടെ വിജയം സമ്മാനിച്ച് തിയേറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ് ലൂസിഫർ. മോഹൻലാൽ എന്ന സൂപ്പർതാരത്തിന്റെ മാസ് പ്രെസൻസും, വിപണി മൂല്യവും ഒരുപോലെ പ്രയോജനപ്പെടുത്തി കൊണ്ട് പൃഥ്വിരാജ് ഒരുക്കിയ ചിത്രം 75 ദിവസങ്ങൾ പിന്നിട്ടു കഴിഞ്ഞു. അടിയുടെ പൊടിപൂരത്തിനിടെ പ്രേക്ഷകനെ അധികം ഒന്നും ചിരിപ്പിക്കാൻ ലൂസിഫറിന് കഴിഞ്ഞിരുന്നില്ല. ആ ഒരു പരാതി ഇപ്പോഴിതാ തീരുകയാണ്. ചിത്രത്തിന്റെ ക്ളൈമാക്‌സ് രംഗത്തെ ട്രോളി കൊണ്ട് ആരാധകർ തന്നെയാണ് ചിരിപ്പൂരം ഒരുക്കിയിരിക്കുന്നത്.

ക്‌ളൈമാക്സിലെ 'റഫ്‌താര' എന്ന പാട്ടും വിവേക് ഒബ്‌റോയിയുമായുള്ള പൃഥ്വിരാജിന്റെ ആക്ഷൻ രംഗങ്ങളും കോർത്തിണക്കിയാണ് ട്രോൾ. പാട്ട്, ഡാൻസ്, ഫൈറ്റ്, ക്യാമറ, ഇതിനിടയിൽ എപ്പോഴാണ് പൃഥ്വി സംവിധാനം ചെയ്‌തിട്ടുണ്ടാവുക എന്ന സംശയം ആർക്കെങ്കിലും ഉണ്ടായാൽ, അവർക്കുള്ള ഉത്തരമാണ് രസകരമായ ഈ വീഡിയോ. ഇത് പൃഥ്വിരാജ് തന്നെ പങ്കുവച്ചതിനൊപ്പം ചിത്രീകരണം ഇതിൽ കാണിക്കുന്ന പോലെ അത്ര എളുപ്പമല്ലായിരുന്നെങ്കിലും ട്രോൾ നന്നായി ആസ്വദിച്ചെന്ന് പൃഥ്വിരാജ് പറയുന്നു.

#Lucifer making video 😂😂
Was it so easy? @PrithviOfficial 🙊 pic.twitter.com/Q0xvS4znrp

— Prithviraj Trends 〽️ (@Prithvitrendss) May 27, 2019