രാമന്റെ ഏദൻതോട്ടം, ഹാപ്പി വെഡ്ഡിങ്,അച്ചായൻസ് എന്നിങ്ങനെയുള്ള ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ചേക്കേറിയ താരമാണ് അനു സിത്താര. കുറച്ച് ദിവസങ്ങളായി താരം ഗർഭിണിയാണെന്ന വാർത്ത സോഷ്യൽ മീഡിയ വഴി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഇത്തരം വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് അനു സിത്താര. 'അമ്മയാകുന്ന സന്തോഷത്തിൽ അനു സിത്താര,കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി താരകുടുംബം.സന്തോഷം പങ്കുവെച്ച് അനു സിത്താരയും ഭർത്താവ് വിഷ്ണുവും' എന്ന സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത ഷെയർ ചെയ്തുകൊണ്ട് ഫെയ്ക്ക് എന്ന് താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ഇതോടെ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന ഒരു വ്യാജവാർത്തയ്ക്ക് അന്ത്യമായിരിക്കുകയാണ്.
2013ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു സിത്താര ചലച്ചിത്ര ലോകത്തേക്ക് കാലെടുത്തുവച്ചത്. 2015ൽ ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ പ്രണയിച്ച് വിവാഹം ചെയ്തു. വിവാഹ ശേഷമാണ് സിനിമയിൽ സജീവമായത്. ദിലാപ് നായകനായ ശുഭരാത്രി, മമ്മൂട്ടിയുടെ മാമാങ്കം,ടോവിനോയുടെ ആൻഡ് ദി ഓസ്കർ ഗോസ് ടൂ എന്നിവയാണ് അനു സിത്താരയുടെ പുതിയ ചിത്രം.