kunchan-jayan

മലയാളസിനിമയിലെ ആദ്യത്തെ ആക്ഷൻ സ്‌റ്റാർ ആരെന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുളളൂ, ജയൻ. മലയാള സിനിമ ഉള്ളിടത്തോളം കാലം ഓർക്കപ്പെടുന്ന പേരാണ് ജയൻ എന്ന അതുല്യ കലാകാരന്റേത്. അപ്രതീക്ഷിതമായെത്തി മരണം കൂട്ടികൊണ്ടുപോയിട്ടും മലയാളി പ്രേക്ഷകരുടെ മനസിൽ ജയൻ ഇന്നും ജീവിക്കുന്നു. ജയനൊപ്പം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടനാണ് കുഞ്ചൻ. മരിക്കുന്നതിന് തൊട്ട് മുമ്പ് ജയൻ വീട്ടിൽ ഒരു പെട്ടി വച്ചിട്ടാണ് പോയതെന്നും, അതുണ്ടാക്കിയ കോളിളക്കം ചില്ലറയായിരുന്നില്ലെന്നും വെളിപ്പെടുത്തുകയാണ് കുഞ്ചൻ. കൗമുദി ടിവിയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് ജയനുമായുള്ള തന്റെ വ്യക്തിബന്ധത്തെ കുറിച്ച് കുഞ്ചൻ മനസു തുറന്നത്.

'ഞാൻ സിനിമയിലേക്ക് വരുമ്പോൾ പരിചയപ്പെട്ട വ്യക്തിയാണ് ജയൻ. എന്നോട് വളരെ സ്‌നേഹപൂർവമാണ് അദ്ദേഹം പെരുമാറിയിരുന്നത്. ഞങ്ങൾ ഒരുമിച്ച് ഒരുപാട് പടങ്ങളിൽ അഭിനയിച്ചു. അദ്ദേഹത്തിന്റെ മരണം എനിക്ക് ഏറ്റവും വലിയ ഷോക്കായിരുന്നു. ഒരു പെട്ടി എന്റെ വീട്ടിൽ വച്ചിട്ടാണ് അദ്ദേഹം പോയത്. അതു വല്യ വിവാദമായി. പെട്ടിക്കകത്ത് എട്ടുപത്ത് ലക്ഷം രൂപയുണ്ടായിരുന്നുവെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ അനിയൻ പ്രശ്‌നമുണ്ടാക്കി. അന്ന് അങ്ങനെ രൂപകിട്ടാനുള്ള മാർഗം പോലുമില്ല. അന്ന് മാൽക് എന്ന് പറയുന്ന ഒരു സംഘടനയുണ്ടായിരുന്നു. അതിന്റെ മുന്നിൽ വച്ച് പെട്ടി തുറന്നപ്പോൾ അദ്ദേഹത്തിന്റെ കുറച്ച് വിഗ്ഗും കാര്യങ്ങളുമാണ് ഉണ്ടായിരുന്നത്'.

വീഡിയോ-