വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളുടെ അനുഭാവികളായ സുഹൃത്തുക്കൾ ഒത്തുകൂടിയാൽ ഇപ്പോൾ എന്തായിരിക്കും സംസാരിക്കുക. ജയത്തിൽ സന്തോഷം കൊണ്ട് മതിമറന്ന് അൽപ്പ സ്വൽപ്പം അഹങ്കാരത്തിൽ തോറ്റ് തുന്നം പാടിയ പാർട്ടിയുടെ അനുഭാവിയായ കൂട്ടുകാരനെ ട്രോളാത്ത ആരെങ്കിലും കാണുമോ നമ്മുടെ നാട്ടിൽ. ഇനി കേരളം തൂത്തുവാരി ജയിച്ചിട്ടും അങ്ങ് ഡൽഹിയിൽ പ്രതിപക്ഷ സ്ഥാനം പോലും അവകാശപ്പെടാനാവാത്ത പാർട്ടിയുടെ പ്രവർത്തകൻ ഈ തിരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെയാവും വിലയിരുത്തുക. യൂട്യൂബിലും, സോഷ്യൽ മീഡിയയിലും പുത്തൻ ട്രന്റായി മാറിക്കൊണ്ടിരിക്കുന്ന വെബ് സീരീസുകളുടെ കൂട്ടത്തിൽ പുതുതായെത്തിയ ഒരു താത്വിക അവലോകനം എന്ന വെബ് സീരിസിൽ ഇക്കുറി ചർച്ച ചെയ്യുന്നത് ഒരു ഇലക്ഷൻ റിസൾട്ട് അപാരതയാണ്.