തിരുവനന്തപുരം: നരേന്ദ്ര മോദി അനുകൂല പരാമർശത്തിൽ എ.പി അബ്ദുള്ളക്കുട്ടിയോട് വിശദീകരണംചോദിക്കാൻ കെ.പി.സി.സി തീരുമാനം. ഫേസ്ബുക്കിൽ മോദിയുടെത് മഹാവിജയമാണെന്നും, രാജ്യത്തിനായി ചെയ്‌ത വികസനത്തിന് ലഭിച്ച അംഗീകാരമാണെന്നും അബ്ദുള്ളക്കുട്ടി കുറിച്ചിരുന്നു. ഇത് ഏറെ വിവാദമായതോടെ യൂത്ത് കോൺഗ്രസടക്കം വിമർശനവുമായി രംഗത്തെത്തി. ഇതിനെ തുടർന്നാണ് കെ.പി.സി.സി തീരുമാനം.
കൂടാതെ ആലപ്പുഴയിലെ തോൽവി പഠിക്കാൻ രത്യേക കമ്മിറ്റിയെ നിയോഗിക്കാനും തീരുമാനമായി. 19 സീറ്റിലും ജയിച്ചിട്ടും ആലുപ്പുഴയിൽ തോറ്റത് യു.ഡി.എഫിൽ വലിയ ചർച്ചയായി. ആലപ്പുഴ നഗരസഭയിലും ചേർത്തല നിയോജകമണ്ഡലത്തിലും യു.ഡി.എഫിന്‌വോട്ട് കുറഞ്ഞത് പ്രാദേശികനേതാക്കളുടെ ഇടപെടൽ കാരണമെന്ന ആക്ഷേപം ഉയർന്നിരുന്നു.
നേതൃയോഗത്തിലും രാഷ്ട്രീയകാര്യ സമിതിയോഗത്തിലും ആലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്‌മാൻ പങ്കെടുത്തില്ല.നോമ്പ് കാരണമാണ് വരാത്തതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും തോൽവിയുടെ പശ്ചാത്തലത്തിലാണ് വിട്ടുനിൽക്കുന്നതെന്നാണ് സൂചന.