news

1. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് തിരിച്ചടി. മൂന്ന് എം.എല്‍.എമാര്‍ അടക്കമുള്ള തൃണമൂല്‍ നേതാക്കള്‍ ബി.ജെ.പിയിലേക്ക് ചേര്‍ന്നു. 50ല്‍ അധികം നേതാക്കളാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. രണ്ട് തൃണമൂല്‍ എം.എല്‍.എയും ഒരു സി.പി.എം എം.എല്‍.എയുമാണ് ബി.ജെ.പിയിലേക്ക് ചേര്‍ന്നത്. ലോക്സഭ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ ആണ് നേതാക്കളുടെ കൂട്ട മറുകണ്ടം ചാടല്‍




2. തൃണമൂല്‍ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്ത സുഭാങ്ഷു റോയുടെ നേതൃത്വത്തിലുള്ള എം.എല്‍.എമാരാണ് ബി.ജെ.പിയിലേക്ക് കൂറുമാറിയത്. നാല്‍പ്പതോളം എം.എല്‍.എമാര്‍ താനുമായി ചര്‍ച്ചയിലാണെന്ന് ആയിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നത്.
3. മസാല ബോണ്ടില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്. മസാല ബോണ്ട് നിയോ ലിബറല്‍ അല്ലെന്ന് തോമസ് ഐസ്‌ക. മസാല ബോണ്ട് കെയ്നീഷ്യന്‍ നയമാണ്. സ്റ്റോക്ക് ബോണ്ട് എന്നൊക്കെ കേള്‍ക്കുമ്പോള്‍ നിയോ ലിബറല്‍ എന്ന് തെറ്റ്ദ്ധരിക്കരുത്. ഏറ്റവും ചുരുങ്ങിയ പലിശ നിരക്കാണെന്ന് പറഞ്ഞിട്ടില്ലെന്നും വിപണിയില്‍ നിന്ന് പണം വേണമെങ്കില്‍ ഇത്രയും പലിശ കൊടുത്തേ പറ്റൂ ധനമന്ത്രി തോമസ് ഐസക്
4. മാസല ബോണ്ടില്‍ നിയമസഭയില്‍ നടന്ന പ്രത്യേക ചര്‍ച്ചയില്‍ പ്രതിപക്ഷ ഉന്നയിച്ചത് രൂക്ഷ വിമര്‍ശനങ്ങള്‍. നാടിനെ പണയം വയ്ക്കുന്ന സര്‍ക്കാരിനോട് ജനം പൊറുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്‍.ഡി.എഫിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അപചയം. മസാല ബോണ്ടിലെ വ്യവസ്ഥകള്‍ മറച്ച് വയ്ക്കുന്നത് എന്തിന്. മസാല ബോണ്ടിന്റേത് കൊള്ള പലിശയെന്നും വിമര്‍ശനം. ലണ്ടനില്‍ പോയി മുഖ്യമന്ത്രി പിണറായി വിജയന്‍ അടിച്ചത് സി.പി.എമ്മിന്റെ മരണമണി എന്ന് കെ.എസ് ശബരിനാഥന്‍ എം.എല്‍.എ.
5. ലണ്ടന്‍ സ്റ്റോക് എക്സ്‌ചേഞ്ചില്‍ 49 ബോണ്ടുകളില്‍ ഏറ്റവും കൂടുതല്‍ പലിശ കിഫ്ബിയുടേത്. മസാല ബോണ്ടിന്റെ എല്ലാ കാര്യങ്ങളും ദൂരുഹമാണ്. കിഫ്ബി എന്നത് കിച്ചന്‍ ക്യാബിനറ്റ്. കിഫ്ബി വെബ്‌സൈറ്റില്‍ മസാല ബോണ്ടിന്റെ വിവരമില്ല. ലണ്ടന്‍ സ്റ്റോക് എക്സ്‌ചേഞ്ചിന്റെ വെബ് സൈറ്റില്‍ മാത്രമാണ് വിവരങ്ങളുള്ളത്. എത്ര ശതമാനം ബോണ്ടുകള്‍ സി.ഡി.പി.ക്യൂ വാങ്ങിയെന്ന് മന്ത്രി വ്യക്തമാക്കണം. കിഫ്ബി മസാല ബോണ്ട് സംബന്ധിച്ച രേഖകള്‍ പരസ്യമാക്കണം എന്നും പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടു
6. കേരള തീരത്ത് ഐ.എസ് സാന്നിധ്യമെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പില്‍ ആശങ്കപ്പെടേണ്ട് സാഹചര്യമില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ജാഗ്രത തുടരുകയാണെന്നും സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാണെന്നും ഡി.ജി.പി പറഞ്ഞു. ഏത് അടിയന്തര സാഹര്യത്തെയും നേരിടാന്‍ സജ്ജമാണെന്നും ഡി.ജി.പി
7. ശബരിമലയില്‍ യുവതി പ്രവേശന വിധിയ്ക്ക് എതിരെ നിയമനിര്‍മ്മാണം നടത്തുമെന്ന യു.ഡി.എഫ് പ്രഖ്യാപനം പ്രായോഗികമല്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. ശബരിമല വിഷയത്തിലെ നിലപാടില്‍ മാറ്റമില്ല. സര്‍ക്കാര്‍ നിലപാട് എല്ലാ വിശ്വാസികളെയും ബോധ്യപ്പെടുത്താന്‍ കഴിയാതിരുന്നതാണ് തിരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് കാരണമെന്നും പ്രതികരണം
8. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച യു.ഡി.എഫ് നേതാവ് എ.പി അബ്ദുള്ള കുട്ടിയ്ക്ക് എതിരെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. മോദിയെ പുകഴ്ത്തിയ അബ്ദുള്ള കുട്ടി ബി.ജെ.പിയിലേക്ക് വിസ കാത്തിരിക്കുകയാണെന്ന് ജയരാജന്‍ പരിഹസിച്ചു. ഗാന്ധിജിയുടേത് അല്ല ഗോഡ്‌സെയുടെ മൂല്യങ്ങളാണ് ബി.ജെ.പി പിന്തുടരുന്നത്. കോണ്‍ഗ്രസ് നേതാക്കളുടെ മനസിലിരിപ്പാണ് പുറത്ത് വന്നതെന്നും ജയരാജന്‍
9. ശബരിമല യുവതീപ്രവേശന വിധി മറികടക്കാന്‍ കേന്ദ്രം നിയമനിര്‍മാണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ശബരിമല കര്‍മസമിതി. നിയമ നിര്‍മാണത്തിന് ആവശ്യമായ നീക്കങ്ങള്‍ നടത്തുമെന്നും ശബരിമല കര്‍മസമിതി കണ്‍വീനര്‍ എസ്.ജെ.ആര്‍ കുമാര്‍ വ്യക്തമാക്കി. കൊച്ചിയില്‍ ആരംഭിച്ച കര്‍മ്മ സമിതിയുടെ കോര്‍ കമ്മിറ്റി യോഗത്തിലാണ് കുമാറിന്റെ പ്രതികരണം
10. എല്‍.ഡി.എഫ് കണ്‍വീനര്‍ വിജയരാഘവന് എതിരായ പരാതിയില്‍ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന രമ്യ ഹരിദാസ് രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്നുവെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. വനിതാ കമ്മിഷന് രമ്യ ഇതുവരെ പരാതി നല്‍കിയിട്ടില്ല. വിജയരാഘവനെ പ്രതിചേര്‍ത്ത് കേസില്‍ അന്വേഷണം പുരോഗമിക്കുന്നെന്നും പ്രതികരണം. സംഭവത്തില്‍ കേസ് എടുത്തോ എന്ന ചോദ്യത്തോട് ക്ഷുഭിതയായി ജോസഫൈന്‍.
11. സത്യപ്രതിജ്ഞ ചടങ്ങിന് മുന്നോടിയായി മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ട് അനുഗ്രഹം തേടി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രണബ് ദായെ കാണുന്നത് എല്ലായ്‌പ്പോഴും സന്തോഷകരമായ അനുഭവമാണ്. അദ്ദേഹത്തിന്റെ അറിവും ഉള്‍ക്കാഴ്ചയും സമാനതകളില്ലാത്തതാണ്. രാജ്യത്തിന് ഏറെ സംഭാവനകള്‍ നല്‍കിയ രാഷ്ട്രതന്ത്രജ്ഞനായ പ്രണബ് ദായെ കണ്ട് അനുഗ്രഹം വാങ്ങിയെന്നും സന്ദര്‍ശന ശേഷം മോദി ട്വിറ്ററില്‍ കുറിച്ചു
12. വിജയ് സേതുപതി, തൃഷ കൂട്ടുക്കെട്ടില്‍ സൂപ്പര്‍ഹിറ്റായ 96 എന്ന ചിത്രത്തില്‍ തന്റെ ഗാനം ഉപയോഗിച്ചതിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംഗീത സംവിധായകന്‍ ഇളയരാജ. പഴയ കാലത്തെ നിലവാരത്തിലുള്ള നല്ല ഗാനങ്ങള്‍ ഉണ്ടാക്കാന്‍ കഴിവില്ലാത്തതിനാലാണ് തന്റെ ഗാനം ഉള്‍പ്പെടുത്തിയത് എന്ന് ഇളയരാജ പറഞ്ഞു. ദളപതി എന്ന ചിത്രത്തിലെ ഇളയരാജയുടെ യമുനയാറ്റിലെ എന്ന ഗാനമാണ് ഈ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ റോയല്‍റ്റി നല്‍കിയ നിയമപരമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ഇളയരാജയുടെ പാട്ടുകള്‍ സിനിമയില്‍ ഉപയോഗിച്ചത് എന്ന് സംവിധായകന്‍ സി.പ്രേംകുമാര്‍ വ്യക്തമാക്കി.