പരീക്ഷാഫലം
ആറാം സെമസ്റ്റർ ബി.എ (എഫ്.ഡി.പി - സി.ബി.സി.എസ് 2013 അഡ്മിഷൻ മുതൽ 2016 അഡ്മിഷൻ വരെ) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂൺ 12 വരെ ഓൺലൈനായി അപേക്ഷിക്കാം.
ആറാം സെമസ്റ്റർ ബി.കോം കൊമേഴ്‌സ് ആൻഡ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ്, ബി.കോം കൊമേഴ്‌സ് ആൻഡ് ടാക്‌സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ് (2016 അഡ്മിഷൻ റെഗുലർ, 2015, 2014, 2013 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂൺ 12 വരെ ഓൺലൈനായി അപേക്ഷിക്കാം.
കരിയർ റിലേറ്റഡ് സി.ബി.സി.എസ് ആറാം സെമസ്റ്റർ ബി.എസ്.സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി (2016 അഡ്മിഷൻ റെഗുലർ, 2015, 2014, 2013 അഡ്മിഷൻ സപ്ലിമെന്ററി), കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക് (ബി.എസ്.ഡബ്ല്യൂ) (2016 അഡ്മിഷൻ റെഗുലർ, 2015, 2014 അഡ്മിഷൻ സപ്ലിമെന്ററി) എന്നീ പരീക്ഷാഫലങ്ങൾ വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂൺ 12 വരെ അപേക്ഷിക്കാം.
സർവകലാശാലയുടെ വിവിധ പഠന വകുപ്പുകളിലേക്ക് പി.ജി അഡ്മിഷനുവേണ്ടിയുളള പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ www.admissions.keralauniversity.ac.in എന്ന വെബ്സൈറ്റിൽ.
പരീക്ഷാ തീയതി
മേയ് 20 ന് നടത്താനിരുന്ന കമ്പൈൻഡ് ഫസ്റ്റ് ആൻഡ് സെക്കൻഡ് സെമസ്റ്റർ ബി.ടെക് (2013 സ്‌കീം - സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ എൻജിനിയറിംഗ് കെമിസ്ട്രി പേപ്പർ ജൂൺ 12 ന് നടത്തും.
പരീക്ഷാഫീസ്
ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇൻ റഷ്യൻ, സർട്ടിഫിക്കറ്റ് ഇൻ റഷ്യൻ, ഡിപ്ലോമ ഇൻ റഷ്യൻ, സർട്ടിഫിക്കറ്റ് ഇൻ ജർമ്മൻ ആൻഡ് ഡിപ്ലോമ ഇൻ ജർമ്മൻ പരീക്ഷകൾ ജൂൺ 17 ന് ആരംഭിക്കും. പിഴ കൂടാതെ ജൂൺ 3 വരെയും 50 രൂപ പിഴയോടെ 6 വരെയും 125 രൂപ പിഴയോടെ 10 വരെയും അപേക്ഷിക്കാം.
ഓൺലൈൻ അപേക്ഷ
സി.ബി.സി.എസ് ബി.എ/ബി.എസ്.സി/ബി.കോം രണ്ടാം സെമസ്റ്റർ 2017 അഡ്മിഷൻ (റെഗുലർ), 2016 അഡ്മിഷൻ (ഇംപ്രൂവ്മെന്റ്), 2015, 2014, 2013 അഡ്മിഷൻ (സപ്ലിമെന്ററി) പരീക്ഷകളുടെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുളള ഓൺലൈൻ അപേക്ഷ ജൂൺ 7 വരെ സമർപ്പിക്കാം.
അപേക്ഷ ക്ഷണിക്കുന്നു
തമിഴ് പഠനവകുപ്പ് നടത്തുന്ന നാലുമാസത്തെ പാർട്ട് ടൈം സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫംഗ്ഷണൽ തമിഴ് കോഴ്‌സിന് ജൂൺ 15 വരെ അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു, ഫീസ്: 3000 രൂപ. അപേക്ഷാഫോം തമിഴ്പഠന വകുപ്പിലും വെബ്സൈറ്റിലും ലഭ്യമാണ്. ഫോൺ: 0471 2308919, 9447271230, 9995450993.
സീറ്റൊഴിവ്
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ യോഗാ ആൻഡ് മെഡിറ്റേഷൻ (മോർണിംഗ് ബാച്ച്) കോഴ്‌സിന് സീറ്റൊഴിവുണ്ട്. യോഗ്യത: പ്രീഡിഗ്രി/പ്ലസ്ടു, ഫീസ്: 6000 രൂപ, അപേക്ഷാഫീസ്: 100 രൂപ, കോഴ്‌സ് കാലാവധി: മൂന്ന് മാസം, സമയം: രാവിലെ 7 മുതൽ 9 വരെ. ഉയർന്ന പ്രായപരിധിയില്ല. ക്ലാസുകൾ: തിങ്കൾ മുതൽ വെള്ളി വരെ. പ്രവേശനത്തിന് പി.എം.ജി ജംഗ്ഷനിലുളള സി.എ.സി.ഇ.ഇ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471 - 2302523.