mamta-banerjee

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കുള്ള ക്ഷണം ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി സ്വീകരിച്ചു. നാളെ തന്നെ മമത കൊൽക്കത്തയിൽ നിന്ന് ‌ഡൽഹിയേക്ക് തിരിക്കും. നിരവധി പ്രമുഖ നേതാക്കളാണ് ചടങ്ങിൽ എത്തുന്നത്. ബംഗ്ലാദേശ്, മ്യാൻമർ, ശ്രീലങ്ക, തായ്‍ലൻഡ്, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളുടെ തലവൻമാരെ വ്യാഴാഴ്ചത്തെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

കമൽ ഹാസൻ,​ രജനികാന്ത് ഉൾപ്പെടെയുള്ള രാജ്യത്തെ രാഷ്ട്രീയ സാംസ്കാരിക മേഖലയിലുള്ളവർക്കും പ്രധാനമന്ത്രിയുടെ ക്ഷണമുണ്ട്. എന്നാൽ വിദേശ പര്യടനത്തിലുള്ള ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന ചടങ്ങിനെത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നരേന്ദ്രമോദിയും മമതാ ബാനർജിയും തമ്മിൽ രാഷ്ട്രീയ തർക്കങ്ങൾ ഉടലെടുത്തിരുന്നു. അതൊക്കെ മറന്നാണ് മമത ബാനർജി ചടങ്ങിനെത്തുക. ഇതിനിടയിൽ ബംഗാളിൽ നിന്ന് അഞ്ച് എം.എൽ.എ തൃണമൂൽ നേതാക്കൾ ബി.ജെ.പിയിൽ ചേർന്നിരുന്നു.

വ്യാഴാഴ്ച വൈകിട്ട് ഏഴിനാണ് സത്യപ്രതിജ്ഞ ചടങ്ങ്. കഴിഞ്ഞ തവണ 33 മന്ത്രിമാരാണ് പ്രധാനമന്ത്രിക്കൊപ്പം ചുമതലയേറ്റത്. എന്നാൽ ഇത്തവഴണ ആദ്യ പട്ടിക ചെറുതാവാനാണ് സാധ്യത.