ഒരു വോൾവോ ബസ്സിൽ 50 ലധികം യാത്രക്കാരെയും കൂട്ടി കൊല്ലത്ത് നിന്ന് ആലപ്പുഴയിലേയ്ക്ക് ഒരു യാത്ര തുടങ്ങുന്നു. ആ യാത്രയിൽ ഇടയ്ക്ക് വച്ച് ബസ്സിൽ കയറുന്ന ചിലർ ബസ്സ് ഹൈജാക്ക് ചെയ്യുന്നു. ഹൈജാക്ക് ചെയ്യുന്നതിനിടയിൽ പ്രശ്നമുണ്ടാകുന്ന ഒരു ഫാമിലിയ്ക്ക് ഓ മൈ ഗോഡ് സംഘം കൊടുക്കുന്ന പണിയാണ് ഈ എപ്പിസോഡ്.
ഭർത്താവിനെ തല്ലുന്നത് കണ്ടു നിൽക്കാൻ കഴിയാത്ത ഭാര്യ നടത്തുന്ന പ്രതികരണമാണ് എപ്പിസോഡിൽ ചിരി നിറയ്ക്കുന്നത്. ഗോ പ്രോ ക്യാമറകൾ ഉൾപ്പെടെ 5 ക്യാമറകൾ ഉപയോഗിച്ചാണ് എപ്പിസോഡ് തയ്യാറാക്കിയിരിക്കുന്നത്. പൂർണ്ണമായും ബസ്സ് സഞ്ചരിക്കുമ്പോൾ ചിത്രീകരിച്ചതാണ് ഈ എപ്പിസോഡ്.പ്രദീപ് മരുതത്തൂർ സംവിധാനം ചെയ്യുന്ന ഓ മൈ ഗോഡിന്റെ അവതാരകർ ഫ്രാൻസിസ് അമ്പലമുക്കും സാബു പ്ലാങ്ക വിളയും സതീഷ് ആറ്റിങ്ങലുമാണ്.