kevin-murder-case

കോട്ടയം: കെവിൽ വധക്കേസുമായി ബന്ധപ്പെട്ട് സസ്‌പെൻഷനിലായ എസ്.ഐ ഷിബുവിനെ വീണ്ടും സർവീസിലേക്ക് തിരിച്ചെടുത്തു. ഷിബു കോട്ടയം ഗാന്ധിനഗർ എസ്.ഐയായിരിക്കെയാണ് കെവിൽ കൊല്ലപ്പെട്ടത്. എസ്.ഐയെ തിരിച്ചെടുക്കുന്നതിൽ പ്രതിഷേധിച്ച് കെവിന്റെ കുടുംബം രംഗത്തെത്തി. സംഭവത്തിൽ മുഖ്യമന്ത്രിക്കു പരാതി നൽകുമെന്നു കെവിന്റെ പിതാവ് പറഞ്ഞു.

കെവിന്‍ വധക്കേസ് അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽ ജില്ലാ പൊലീസ് മേധാവി മുതൽസിവിൽ പൊലീസുകാർ ഉൾപ്പെടെ പതിനഞ്ചോളം പൊലീസുകാർക്കെതിരെ അച്ചടക്ക നടപടിയുണ്ടായിരുന്നു. എസ്.ഐ എം.എസ്. ഷിബുവെ കൂടാതെ എ.എസ്.ഐ ടി.എം. ബിജു, റൈറ്റർ സണ്ണിമോൻ, സി.പി.ഒ എം.എൻ.അജയകുമാർ, എന്നിവരെ അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ സസ്‌പെൻഡ് ചെയ്തിരുന്നു

തൊട്ടുപിന്നാലെ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് റഫീക്ക്, കോട്ടയം ഡി.വൈ.എസ്.പി ഷാജിമോന്‍ ജോസഫ് എന്നിവരെ സ്ഥലംമാറ്റുകയും ചെയ്തു. മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചതിനായിരുന്നു എസ്.പി ക്കെതിരെ നടപടിയെടുത്തത്.