എസ്.ബി.ഐയുടെ വെൽത്ത് മാനേജ്മെന്റ് യൂണിറ്റിൽ കരാർ അടിസ്ഥാനത്തിൽ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർമാരെ തിരഞ്ഞെടുക്കുന്നു . ഹെഡ്( പ്രോഡക്ട്, ഇൻവെസ്റ്റ്മെന്റ് ആൻഡ് റിസർച്ച്) 1, സെൻട്രൽ റിസർച്ച് ടീം(ഫിക്സഡ് ഇൻകം റിസർച്ച് അനലിസ്റ്റ്)1, റിലേഷൻഷിപ്പ് മാനേജർ, റിലേഷൻ ഷിപ്പ് മാനേജർ(ഇ വെൽത്ത്), റിലേഷൻഷിപ്പ് മാനേജർ(എൻആർഐ) 486, റിലേഷൻ ഷിപ്പ് മാനേജർ(ടീം ലീഡ്) 20, കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ് 66, സോണൽ ഹെഡ് സെയിൽസ്(റീട്ടെയിൽ ഈസ്റ്റേൺ സോൺ) 1, സെൻട്രൽ ഓപറേഷൻ ടീം സപ്പോർട്ട് 3, റിസ്ക് ആൻഡ് കംപ്ലൈൻസ് ഓഫീസർ 1 എന്നിങ്ങനെ ആകെ 579 ഒഴിവുണ്ട്. https://bank.sbi/careers, www.sbi.co.in/careers വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 12. ബിരുദം/ബിരുദാനന്തരബിരുദം/എംബിഎ/പിജിഡിബിഎം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ് ഓരോ തസ്തികയിലേക്കും. ഇന്റർവ്യൂവിലൂടെയാണ് തെരഞ്ഞെടുപ്പ്.അപേക്ഷാഫീസ് 750 രൂപ. എസ്സി/എസ്ടി/ഭിന്നശേഷിക്കാർക്ക് 125 രൂപ.
സ്പെഷ്യലിസ്റ്റ് കേഡർ 65 ഒഴിവുകൾ
എസ്.ബി.ഐയിൽ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികയിൽ 65 ഒഴിവുണ്ട്. ബാങ്ക് മെഡിക്കൽ ഓഫീസർ 56, മാനേജർ അനലിസ്റ്റ് 6, അഡ്വൈസർ ഫ്രോഡ് മാനേജ്മെന്റ് 3 എന്നിങ്ങനെയാണ് ഒഴിവ്. ബാങ്ക് മെഡിക്കൽ ഓഫീസർ യോഗ്യത എംബിബിഎസും അഞ്ച് വർഷത്തെ പരിചയവും ബിരുദാനന്തര ബിരുദമുള്ളവർക്ക് മൂന്ന് വർഷത്തെ പരിചയം മതി. മാനേജർ അനലിസ്റ്റ് യോഗ്യത സിഎ/ എംബിഎ(ഫിനാൻസ്)/പിജിഡിഎം(ഫിനാൻസ്) അല്ലെങ്കിൽ തത്തുല്യം. അഡൈ്വസർ ഫോർ ഫ്രോഡ് മാനേജ്മെന്റ് യോഗ്യത വിജിലൻസ്/ ഇക്കണോമിക് ഒഫൻസ്/സൈബർ ക്രൈം വിഭാഗങ്ങളിലേതെങ്കിലുമൊന്നിൽ ഡിവൈഎസ്പി പദവിയിൽ കുറയാത്ത തസ്തികയിൽനിന്നും വിരമിച്ച റിട്ട.ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. തിരുവനന്തപുരം സർക്കിളിൽ മെഡിക്കൽ ഓഫീസർ അഞ്ച് ഒഴിവാണുള്ളത്. https://bank.sbi/careers അല്ലെങ്കിൽ https://www.sbi.co.in/careersവഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതീയതി ജൂൺ 12.
കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിൽ
കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിൽ മാനേജർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കാം. അസി. ജനറൽ മാനേജർ(മറൈൻ) 1, മാനേജർ(മറൈൻ) 1 എന്നിങ്ങനെ ഒഴിവുണ്ട്. യോഗ്യത മറൈൻ എൻജിനിയറിംഗിൽ 60 ശതമാനം മാർക്കോടെ ബിരുദം, അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനിയറിങിൽ 60 ശതമാനം മാർക്കോടെ ബിരുദവും ഇന്ത്യ സർക്കാരിന്റെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് നടത്തുന്ന ഒരു വർഷത്തെ മറൈൻ എൻജിനിയറിംഗ് കോഴ്സ് വിജയവും. 15 വർഷത്തെ പ്രവൃത്തിപരിചയം, പ്രായം 53ൽ താഴെ.
മാനേജർ (മറൈൻ) യോഗ്യത മറൈൻ എൻജിനിയറിംഗിൽ 60 ശതമാനം മാർക്കോടെ ബിരുദം, അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനിയറിങിൽ 60 ശതമാനം മാർക്കോടെ ബിരുദവും ഇന്ത്യ സർക്കാരിന്റെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് നടത്തുന്ന ഒരു വർഷത്തെ മറൈൻ എൻജിനിയറിംഗ് കോഴ്സ് വിജയവും. സെക്കൻഡ് ക്ലാസ്സ് കോമ്പിറ്റൻസി സർടിഫിക്കറ്റും ഒമ്പത് വർഷത്തെ പരിചയവും വേണം.
പ്രായം 43ൽ താഴെ. www.cochinshipyard.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഫോട്ടോ, ഒപ്പ്, സർടിഫിക്കറ്റ് എന്നിവ സ്കാൻചെയ്ത് അപ്ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 10.
കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ
കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ ലോ ഓഫീസർ ഗ്രേഡ് രണ്ട് 1, സിസ്റ്റം മാനേജർ(ഐടി) 1, സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ 1 എന്നിങ്ങനെ ഒഴിവുണ്ട്. വിശദമായ വിജ്ഞാപനവും അപേക്ഷാഫോറവും www.cochinport.gov.inൽ ലഭിക്കും. അപേക്ഷിക്കേണ്ട വിലാസംSecretary, Cochin Port trust, Cochin 682009..അവസാന തീയതി ജൂൺ ഏഴ്.
കോഫി ബോർഡിൽ
കൺസൾട്ടന്റ് കോഫി ബോർഡിൽ കൺസൽട്ടന്റ് (ലീഗൽ), കൺസൽട്ടന്റ് (പ്രമോഷൻ) ഒഴിവുണ്ട്. ഇരുതസ്തികകളിലും കരാർ നിയമനമാണ്.അപേക്ഷാഫോറവും വിശദവിവരവും www.indiacoffee.org എന്ന വെബ്സൈറ്റിൽ ലഭിക്കും. കൺസൽട്ടന്റ (ലീഗൽ) അപേക്ഷ ലഭിക്കാനുള്ള അവസാന തിയതി ജൂൺ 10 വൈകിട്ട് ആറ്. കൺസൽട്ടന്റ (പ്രമോഷൻ) അവസാന തീയതി മേയ് 31 വൈകിട്ട് ആറ്.