രാമഗുണ്ടം ഫെർടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 79 ഒഴിവുണ്ട്. ജൂനിയർ എൻജിനിയറിങ് അസിസ്റ്റന്റ്(ഗ്രേഡ് രണ്ട്) 73, ജൂനിയർ എൻജിനിയറിങ് അസി.(കെമിക്കൽ ലാബ്) 3, സ്റ്റോർ അസി. 3, ഫാർമസിസ്റ്റ് 3 എന്നിങ്ങനെയാണ് ഒഴിവ്. ജൂനിയർ എൻജിനിയറിങ് അസി. മെക്കാനിക്ക്, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ വിഭാഗങ്ങളിലാണ് ഒഴിവ്. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ത്രിവത്സര റെഗുലർ ഡിപ്ലോമ. ജൂനിയർ എൻജിനിയറിങ് അസി.(കെമിക്കൽ ലാബ്) യോഗ്യത കെമിസ്ട്രി ഒരുവിഷയമായി ബിഎസ്സി. സ്റ്റോർ അസി. യോഗ്യത ബിരുദം, ഫാർമസിസ്റ്റ് യോഗ്യത ഫാർമസിസി യിൽ ഡിപ്ലോമ, സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ രജിസ്ട്രേഷൻ. പ്രായം 18‐30. ഒബ്ജക്ടീവ് മാതൃകയിലുള്ള ഓൺലൈൻ പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. കേരളത്തിൽ കൊച്ചി പരീക്ഷാകേന്ദ്രമാണ്. www.nationalfertilizers.com എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ജൂൺ 9.
നാഷണൽ ഫെർടിലൈസേഴ്സിൽ
നാഷണൽ ഫെർടിലൈസേഴ്സ് ലിമിറ്റഡിൽ മെറ്റീരിയൽസ് ഓഫീസർ 15, അസി. മാനേജർ (ട്രാൻസ്പോർട്രേഷൻ) 5, ഫയർ ഓഫീസർ 1, മാനേജർ (സേഫ്റ്റി) 3 എന്നിങ്ങനെ ഒഴിവുണ്ട്. എൻജിനിയറിംഗ് ബിരുദം/ എംബിഎ/ പിജി ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ് വിവിധ തസ്തികകൾ. വിശദവിവരം www.nationalfertilizers.com എന്ന വെബ്സൈറ്റിൽ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 21.
മദ്രാസ് ഹൈക്കോടതിയിൽ
റസിഡൻഷ്യൽ അസിസ്റ്റന്റ് എട്ടാംക്ളാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
മദ്രാസ് ഹൈക്കോടതിയിൽ റസിഡൻഷ്യൽ അസിസ്റ്റന്റിന്റെ 180 ഒഴിവുണ്ട്. തമിഴ്/ഇംഗ്ലീഷ് ഭാഷകൾ അറിയുന്നവർക്ക് മുൻഗണന. യോഗ്യത: എട്ടാം ക്ലാസ്സ് ജയം അല്ലെങ്കിൽ തത്തുല്യം.
ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഹൗസ് കീപ്പിങ്/ഫുഡ് ആൻഡ് ബിവറേജ്/ബേക്കറിയിൽ നേടിയ ഒരു വർഷത്തെ ക്രാഫ്റ്റ് കോഴ്സും(റെഗുലർ) രണ്ട് വർഷത്തെ പരിചയവും. എൽഎംവി ഡ്രൈവിങ് ലൈസൻസ്. ശമ്പളം: 15,700- 50,000 രൂപ. എഴുത്ത് പരീക്ഷ, പ്രായോഗിക പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് www.mhc.nt.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 12.
മെക്കോൺ ലിമിറ്റഡ്
മെറ്റലർജിക്കൽ ആൻഡ് എൻജിനീയറിംഗ് കൺസൾട്ടന്റ്സ് ലിമിറ്റഡ് (മെക്കോൺ) വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. എക്സിക്യൂട്ടീവ് (ലെയ്സൺ)-01, എക്സിക്യൂട്ടീവ് (അഡ്മിനിസ്ട്രേഷൻ )-02, അക്കൗണ്ടന്റ് -02, ജൂനിയർ എക്സിക്യൂട്ടീവ് (ഫിനാൻസ്)-01, ജൂനിയർ എക്സിക്യൂട്ടീവ് (എസ്റ്റിമേഷൻ), ജൂനിയർ എക്സിക്യൂട്ടീവ് (മാർക്കറ്റ് റിസേർച്ച്), ഹിന്ദി ട്രാൻസലേറ്റർ , സേഫ്റ്റി ഓഫീസർ, അസിസ്റ്റന്റ് പ്രോജക്ട് എൻജിനീയർ (സിവിൽ), അസിസ്റ്റന്റ് പ്രോജക്ട് എൻജിനീയർ (ഇലക്ട്രിക്കൽ), പ്രൊജക്ട് എൻജിനീയർ, അസിസ്റ്റന്റ് പ്രോജക്ട് എൻജിനീയർ (ആർക്കിടെക്റ്റ്), പ്രൊജക്ട് എൻജിനീയർ, അസിസ്റ്റന്റ് പ്രോജക്ട് എൻജിനീയർ, പ്രൊജക്ട് എൻജിനീയർ (ആർക്കിടെക്ടർ) പ്രൊജക്ട് എൻജിനീയർ ( സിവിൽ), അസിസ്റ്റന്റ് പ്രൊജക്ട് എൻജിനീയർ (കെമിക്കൽ), ജൂനിയർ എക്സിക്യൂട്ടീവ് (മാർക്കറ്റിംഗ്), ജൂനിയർ എക്സിക്യൂട്ടീവ് (എസ്റ്റിമേഷൻ), ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ) ജൂനിയർ എൻജിനീയർ (സർവേയ്), സേഫ്റ്റി ഇൻസ്പെക്ടർ (പ്ളാന്റ്) ,അസിസ്റ്റന്റ് പ്രൊജക്ട് എൻജിനീയർ (മൈനിംഗ്), അസിസ്റ്റന്റ് പ്രൊജക്ട് എൻജിനീയർ (സെറാമിക്), ഫിസിയോതെറാപ്പിസ്റ്റ്, എക്സ്-റേയ് ടെക്നീഷ്യൻ, ജൂനിയർ എൻജിനീയർ (ഇൻഫ്രാസ്ട്രക്ചർ),ജൂനിയർ എൻജിനീയർ (മെക്കാനിക്കൽ), ജൂനിയർ എൻജിനീയർ (സ്ട്രക്ചറൽ)അസിസ്റ്റന്റ് പ്രൊജക്ട് എൻജിനീയർ (ഇൻഫ്രാസ്ട്രക്ചർ), അസിസ്റ്റന്റ് പ്രോജക്ട് എൻജിനീയർ (സ്ട്രക്ചറൽ), ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ/ഇൻസ്ട്രുമെന്റേഷൻ), സീനിയർ എക്സിക്യൂട്ടീവ് (നോൺ ഫെറസ്), സീനിയർ എക്സിക്യൂട്ടീവ് കോൺട്രാക്ട്സ്, എക്സിക്യൂട്ടീവ് (പർച്ചേസ് ആൻഡ് സ്റ്റോർസ്) എന്നീ തസ്തികകളിലാണ് ഒഴിവ്. ജൂൺ 20 വരെ ഓൺലൈനായി അപേക്ഷിക്കാം. കമ്പനിവെബ്സൈറ്റ്: www.meconlimited.co.in .
തമിഴ്നാട് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ
തമിഴ്നാട് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ അദ്ധ്യാപകരുടെ ഒഴിവുണ്ട്. പ്രൊഫസർ (അക്കാദമിക് ലെവൽ 14) 21, അസോസിയറ്റ് പ്രൊഫസർ (അക്കാഡമിക് ലെവൽ 13എ) 44, അസി. പ്രൊഫസർ(അക്കാഡമിക് ലെവൽ 10) 48 എന്നിങ്ങനെയാണ് ഒഴിവ്. അപ്ലൈഡ് സൈക്കോളജി, കെമിസ്ട്രി, കൊമേഴ്സ്, കംപ്യൂട്ടർ സയൻസ്, ഇക്കണോമിക്സ്, എഡ്യുക്കേഷൻ, ഇംഗ്ലീഷ്, എപ്പിഡമോളജി ആൻഡ് പബ്ലിക് ഹെൽത്ത്, ജ്യോഗ്രഫി, ഹിന്ദി, ഹിസ്റ്ററി, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ലൈഫ് സയൻസ്, മാനേജ്മെന്റ്, മെറ്റീരിയൽ സയൻസ്, മാത്തമാറ്റിക്സ്, മീഡിയ ആൻഡ് മാസ് കമ്യുണിക്കേഷൻ, മൈക്രോബയോളജി, മ്യൂസിക്, ഫിസ്ക്സ്, സോഷ്യൽവർക്, തമിഴ്, ജിയോളജി, ഹോർടികൾച്ചർ ആൻഡ് ഫ്ളോറികൾച്ചർ, ലോ, ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ്, സ്റ്റാറ്റിക്സ് ആൻഡ് അപ്ലൈഡ് മാത്തമാറ്റിക്സ്, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് എന്നീ പഠനവകുപ്പുകളിലാണ് ഒഴിവ്.വിശദവിവരം https://www.cutn.ac.in ൽ. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 21. വിലാസം : The Joint Registrar, Recruitment Cell, Central University of Tamil Nadu, Neelakudi Campus, Thiruvarur – 610 005, Tamil Nadu.
കർണാടക എൻ.ഐ.ടിയിൽ
കർണാടക സൂറത്ത്കല്ലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ അസോസിയറ്റ് പ്രൊഫസർ 67 ഒഴിവുണ്ട്. അപ്ലൈഡ് മെക്കാനിക്സ് ആൻഡ് ഹൈഡ്രോളിക്സ്, കെമിക്കൽ എൻജിനിയറിങ്, സിവിൽ എൻജിനിയറിംഗ്, കംപ്യുട്ടർ സയൻസ് ആൻഡ് എൻിജിനിയറിംഗ്്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ്്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, ഇൻഫർമേഷൻ ടെക്നോളജി, മാത്തമറ്റിക്കൽ ആൻഡ് കംപ്യൂട്ടേഷണൽ സയൻസ്, മെക്കാനിക്കൽ എൻജിനിയറിങ്, മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എൻജിനിയറിങ്, ഫിസിക്സ്, സ്കൂൾ ഒഫ് മാനേജ്മെന്റ് പഠനവകുപ്പുകളിലാണ് ഒഴിവ്. www.nitk.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 24 വൈകിട്ട് 5.30. ഓൺലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ് The Registrar, National Institute of Technology Karnataka, Surathkal, Mangaluru 575 025, Karnataka, India എന്ന വിലാസത്തിൽ ജൂൺ 27ന് വൈകിട്ട് 5.30 നകം ലഭിക്കണം.