ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ 992 അപ്രന്റീസ് ഒഴിവുണ്ട്. എക്സ് ഐടിഐക്കാർക്ക് കാർപന്റർ 40, ഇലക്ട്രീഷ്യൻ 120, ഫിറ്റർ 140, മെഷീനിസ്റ്റ് 40, പെയിന്റർ 40, വെൽഡർ 130 എന്നിങ്ങനെയും തുടക്കക്കാർക്ക് കാർപന്റർ 40, ഇലക്ട്രീഷ്യൻ 80, ഫിറ്റർ 120, മെഷീനിസ്റ്റ് 40, പെയിന്റർ 40, വെൽഡർ 160 എന്നിങ്ങനെയുമാണ് ഒഴിവുകൾ. പ്രായം 15‐24. എക്സ് ഐടിഐക്കാർക്ക് 50 ശതമാനം മാർക്കോടെ പത്താം ക്ലാസ്സും ബന്ധപ്പെട്ട ട്രേഡിൽ എൻസിവിടി സർട്ടിഫിക്കറ്റുമാണ് യോഗ്യത. തുടക്കക്കാർക്ക് യോഗ്യത 50 ശതമാനം പത്താം ക്ലാസോടെ. ഓൺലൈനായി https://www.icf.indianrailways.gov.in വഴി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 24.
വെസ്റ്റേൺ റെയിൽവേയിൽ
പാരാമെഡിക്കൽ വെസ്റ്റേൺ റെയിൽവേയിൽ പാരാമെഡിക്കൽ വിഭാഗത്തിൽ ഗ്രൂപ്പ് സി തസ്തികയിൽ സ്റ്റാഫ് നേഴ്സ് 48, ലാബ് അസി. 3, റേഡിയോഗ്രാഫർ 1, ലേഡി ഹെൽത്ത് വിസിറ്റർ 1, ഓറൽ ഡെന്റൽ ഹൈജിനിസ്റ്റ് 1, ഹീമോ ഡയാലിസിസ് ടെക്നീഷ്യൻ 1, ഇസിജി ടെക്നീഷ്യൻ 1, ഒഫ്താൽമിക് അസി./റിഫ്രാക്ഷനിസ്റ്റ് 1, ഡെന്റൽ ടെക്നീഷ്യൻ 1 എന്നിങ്ങനെ ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം.ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 6. വിശദവിവരത്തിന് www.wr.indianrailway.gov.in
കർണാടക സെൻട്രൽ യൂണിവേഴ്സിറ്റിയിൽ
സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കർണാടകയിൽ പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, അസി. പ്രൊഫസർ തസ്തികയിൽ 73 ഒഴിവുണ്ട്. ഇക്കണോമിക് സ്റ്റഡിീസ് ആൻഡ് പ്ലാനിങ്, ഹിസ്റ്ററി ആൻഡ് ആർകിയോളജി, ജ്യോഗ്രഫി, സൈക്കോളജി, ബിസിനസ് സ്റ്റഡീസ്, കൊമേഴ്സ്, ഹിന്ദി, സോഷ്യൽ സയൻസ്, ജിയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, കംപ്യൂട്ടർ സയൻസ്, കെമിസ്ട്രി, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, ഇലക്ട്രിക്കൽ എൻജിനിയറിങ്, ലിംഗ്വിസ്റ്റിക്സ്, ഫോക്ലോറിസ്റ്റിക് ആൻഡ് ട്രൈബൽ സ്റ്റഡീസ്, മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് എഡ്യുക്കേഷൻ, സ്കൂൾ ഓഫ് അണ്ടർഗ്രാജ്വേറ്റ് സ്റ്റഡീസ്, ലൈഫ് സയൻസ്, ടൂറിസം ആൻഡ് ഹോട്ടൽ മാനേജ്മെന്റ്, മാസ്കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസം, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ലോ, ഫോറിൻ ലാംഗ്വേജ് സ്റ്റഡീസ് തുടങ്ങിയ പഠനവകുപ്പുകളിലാണ് ഒഴിവ്.https://www.cuk.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 12 വൈകിട്ട് അഞ്ച്. ഓൺലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ് അനുബന്ധരേഖകൾ സഹിതം ജൂൺ 20ന് വൈകിട്ട് അഞ്ചിനകം The Registrar, Central University of Karnataka, Kadaganchi, Aland Road, Kalaburagi District 585 367എന്ന വിലാസത്തിൽ ലഭിക്കണം.
കലിക്കറ്റ് എൻ.ഐ.ടിയിൽ
കലിക്കറ്റ് എൻ.ഐ.ടിയിൽ വിവിധ വകുപ്പുകളിലെ ലബോറട്ടറികൾ, കംപ്യൂട്ടർ സെന്ററുകൾ, വർക്ഷോപ്പുകൾ എന്നിവിടങ്ങളിലേക്ക് ടെക്നിക്കൽ സ്റ്റാഫിനെ നിയമിക്കും. കരാർ നിയമനമാണ്. 129 ഒഴിവുണ്ട്. ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും ഐടിഐക്കാർക്കും അപേക്ഷിക്കാം. ഒരുവർഷത്തെ പരിചയമുള്ളവർക്ക് ഭൂരിഭാഗം ഒഴിവുകളിലും മുൻഗണന. ആർകിടെക്ചർ ആൻഡ് എൻജിനിയറിങ് 1, സിഇഡി 9, സിഎച്ച്ഇഡി 6, സിഎസ്ഇഡി 29, ഇഇഡി 17, ഇസിഇഡി 14, എംഇഡി 29, ഫിസിക്സ് 8, കെമിസ്ട്രി 9, എസ്ഒബിടി 2, എസ്എംഎസ്ഇ 1 എന്നിങ്ങനെയാണ് ഒഴിവ്. പ്രായം 27 കവിയരുത്. രജിസ്ട്രേഷൻ ഫോറവും പ്രവൃത്തിപരിചയവും ഉൾപ്പെടെ വിശദവിവരം www.nitc.ac.in.
ഓയിൽ ഇന്ത്യ ലിമിറ്റഡ്
ഓയിൽഇന്ത്യ ലിമിറ്റഡ് ഗ്രാജുവേറ്റ് എൻജിനീയറിംഗ് ഒഴിവുകളിൽ വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ശമ്പളം: 45,000 . എൻജിനീയറിംഗ് 4വർഷ കോഴ്സ് പൂർത്തിയായിരിക്കണം. 2 വർഷത്തെ തൊഴിൽ പരിചയം ആവശ്യമാണ്. 3 തസ്തികകളിലാണ് ഒഴിവ്. വാക് ഇൻ ഇന്റർവ്യൂ ജൂൺ 7ന് നടക്കും. സ്ഥലം: the Conference Room, Narangi Club, Pipeline Headquarters, Oil India Limited, P.O.- Udayan Vihar, Narangi, Guwahati, Assam. വിശദവിവരങ്ങൾക്ക്: www.oil-india.com
ഡി.ആർ.ഡി.ഒയിൽ 351 ടെക്നീഷ്യൻ
ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷനിൽ (ഡിആർഡിഒ) വിവിധ ട്രേഡുകളിൽ ടെക്നീഷ്യൻ “എ’ തസ്തികയിൽ 351 ഒഴിവുണ്ട്. ഓട്ടോമൊബൈൽ 3, ബുക്ക് ബൈൻഡർ 11, കാർപന്റർ 4, സിഒപിഎ 55, ഡ്രോട്സ്മാൻ (മെക്കാനിക്കൽ) 20, ഡിടിപി ഓപറേറ്റർ 2, ഇലക്ട്രീഷ്യൻ 49, ഇലക്ട്രോണിക്സ് 37, ഫിറ്റർ 59, മെഷീനിസ്റ്റ് 44, മെക്കാനിക്(ഡീസൽ) 7, മെഡിക്കൽ ലാബ് ടെക്നീഷ്യൻ 4, മോട്ടോർ മെക്കാനിക് 2, പെയിന്റർ 2, ഫോട്ടോഗ്രാഫർ 7, ഷീറ്റ്മെറ്റൽ വർക്കർ 7, ടർണർ 24, വെൽഡർ 14 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത പത്താം ക്ലാസ്സ് ജയം. ബന്ധപ്പെട്ട ട്രേഡിൽ ചുരുങ്ങിയത് ഒരുവർഷത്തേക്കെങ്കിലും ഐടിഐ സർടിഫിക്കറ്റ്, അല്ലെങ്കിൽ നാഷണൽ ട്രേഡ് സർടിഫിക്കറ്റ്. പ്രായം 18‐28. www.drdo.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 26.