നാരങ്ങാനീരും ഒലീവ് ഓയിലും ആരോഗ്യത്തിന് ഔഷധഗുണം സമ്മാനിക്കുന്നവയാണ്. എന്നാൽ ഇവ രണ്ടും ചേരുമ്പോഴുള്ള മിശ്രിതം മികച്ച ആരോഗ്യക്കൂട്ടാണ്. ഇതിന്റെ ഗുണങ്ങൾ കേട്ടോളൂ. ആന്റി ഓക്സിഡന്റുകളുടെ കലവറയായതിനാൽ മാരകരോഗങ്ങളെപ്പോലും പ്രതിരോധിക്കും.
ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ഒലീവ് ഓയിലും നാരങ്ങാനീരും യോജിപ്പിച്ച് കഴിക്കുക. രക്തയോട്ടം മെച്ചപ്പെടുത്താൻ ഒലീവ് ഓയിലിലുള്ള ഫാറ്റി ആസിഡിന് കഴിവുണ്ട്. ഇത് കൊളസ്ട്രോൾ കുറയ്കാനും സഹായിക്കും. ചർമ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും മെച്ചപ്പെടുത്താനും കഴിവുണ്ടിതിന്. ദഹനം സുഗമമാക്കുന്നതിനൊപ്പം ദഹനപ്രശ്നങ്ങളും പരിഹരിക്കും. ദിവസവും പ്രഭാതഭക്ഷണത്തിന് ശേഷം ഈ മിശ്രിതം കഴിക്കുന്നത് ശരീരത്തിലെ വിഷാംശം പുറന്തള്ളും.
ഒലീവ് ഓയിൽ - നാരങ്ങാനീര് മിശ്രിതം വെറുംവയറ്റിൽ കഴിക്കുന്നത് ആർത്രൈറ്റിസ് കൊണ്ടുണ്ടാകുന്ന വേദന ശമിപ്പിക്കും. കരളിലെ വിഷാംശവും മാലിന്യവും നീക്കം ചെയ്ത് കരളിന്റെ പ്രവർത്തനം മികച്ചതാക്കുന്നു. ആർത്രൈറ്റിസ് വേദന മാത്രമല്ല എല്ലാത്തരം ശരീര വേദനകളകറ്റാനും നാരങ്ങാ നീര് ഒലീവ് മിശ്രിതത്തിന് കഴിവുണ്ട്.