തിരുവനന്തപുരം: ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാത്ഥി ഷാനിമോൾ ഉസ്‌മാന്റെ തോൽവിയിൽ വിവാദപ്രസ്‌താവനയുമായി കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ രംഗത്ത്. ജയിക്കണ്ട എന്ന് നമ്മുടെ ആളുകൾ തീരുമാനിച്ചാൽ എന്തു ചെയ്യാൻ പറ്റുമെന്നാണ് ഷാനിമോൾ ഉസ്‌മാന്റെ തോൽവിയെ കുറിച്ചുള്ള ഉണ്ണിത്താന്റെ പ്രതികരണം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് കാസർഗോട് വമ്പൻ വിജയം സമ്മാനിച്ച ഉണ്ണിത്താൻ കേരളകൗമുദിയ്‌ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുൻതിരഞ്ഞെടുപ്പുകളിലെ തോൽവിയെകുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകവെയായിരുന്നു വിവാദ പരാമർശം.
'എനിക്ക് ആദ്യം തന്നത് തലശ്ശേരി, പിന്നെ കൊല്ലം ചോദിച്ചപ്പോൾ കുണ്ടറ തന്നു. പാർട്ടിക്ക് സ്വാധീനം ഇല്ലാത്ത ജയിക്കാൻ സാധിക്കാത്ത മണ്ഡലങ്ങളാണ്. വിഷമം തോന്നിയെങ്കിലും ഞാൻ ഫൈറ്റ് ചെയ്തു. തലശ്ശേരിയിൽ 40,000ൽ കൂടുതൽ ഭൂരിപക്ഷം കിട്ടുന്നിടത്ത് കോടിയേരിയെ പതിനായിരത്തിനു താഴേക്കു കൊണ്ടു വന്നില്ലേ. കുണ്ടറയിൽ ഞാൻ ജയിക്കുമെന്നു കണ്ടപ്പോൾ ജയിക്കണ്ട എന്ന് നമ്മുടെ ആളുകൾ തന്നെ തീരുമാനിച്ചാൽ എന്തു ചെയ്യാൻ പറ്റും. ഷാനിമോൾ ഉസ്മാൻ തോൽക്കാൻ കാരണം അന്വേഷിച്ചു നോക്കൂ, ഇതേ കാരണം കണ്ടെത്താൻ കഴിയും'.
അഭിമുഖത്തിന്റെ പൂർണരൂപം-