ലോകത്തിലെ ഏറ്റവും നിഗൂഢമായ പ്രദേശമാണ് എരിയ 51. അമേരിക്കയിലെ നെവാദയിലാണ് ഈ പ്രദേശം. ഹെക്ടറുകളോളം മരുഭൂമിപോലെ കിടക്കുന്ന ഈ സ്ഥലത്ത് എന്താണ് നടക്കുന്നത് എന്ന് ആർക്കും അറിയില്ല. അമേരിക്കൻ ഏയർഫോഴ്സിന്റെ എഡ്വാർഡ് എയർഫോഴ്സ് ബേസിന്റെ ഭാഗമാണ് ഈ സ്ഥലം. അമേരിക്ക ആധുനിക ആയുധങ്ങൾ വികസിപ്പിക്കുന്നത് എരിയ 51ലാണ് എന്നാണ് വ്യാപകമായി പ്രചരിപ്പിക്കുന്ന ഒരു കഥ. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി അമേരിക്ക പിടിച്ചുവച്ച പറക്കുംതളികകളും അന്യഗ്രഹജീവികളും ഇവിടെയാണ് എന്ന് വിശ്വസിക്കുന്നവരുമുണ്ട്. ഇത്തരത്തിൽഒരു തിയറി അടിസ്ഥാനമാക്കി 2012ൽ നാഷ്ണൽ ജിയോഗ്രഫിക് ചാനൽ ഒരു ഡോക്യൂമെന്ററി പ്രക്ഷേപണം ചെയ്തു .ഇതിൽ അമേരിക്കൻ പൗരന്മാരിൽ 80 ദശലക്ഷം പേർ എരിയ 51 നിലവിലുണ്ടെന്നാണ് വിശ്വസിക്കുന്നത് എന്ന് പറയുന്നു.
എന്നാൽ ഈ ഏരിയ അമേരിക്കൻ പ്രസിഡന്റിന്റെ എക്സ് ഫയലിൽ പെടുന്ന കാര്യമാണെന്നാണ് ഒരു കൂട്ടരുടെ വാദം. ഒരു പ്രസിഡന്റ് പുതുതായി സ്ഥാനമേൽക്കുമ്പോൾ അതീവ രഹസ്യമായി പഴയ പ്രസിഡന്റ്‌കൈമാറുന്ന രേഖകളാണ് എക്സ് ഫയൽസ് എന്ന് പറയുന്നത്. രണ്ടാം ലോക മഹായുദ്ധകാലത്തും, ശീതയുദ്ധകാലത്തുമാണ് എരിയ 51 ഏറ്റവും ചർച്ചയായത്. എന്നാൽ ഇത് അമേരിക്കൻ സൈന്യത്തിന്റെ ഒരു തന്ത്രം മാത്രമാണ് എന്ന് വാദിക്കുന്നവരും ഏറെയാണ്.