kaumudy-news-headlines

1. കെവിൻ വധക്കേസിൽ സസ്‌പെൻഷനിലായ എസ്.ഐ ഷിബുവിന് എതിരെ വകുപ്പ്തല നടപടി. ഉദ്യോഗസ്ഥനെ സംസ്ഥാനത്തെ ഏറ്റവും ജൂനിയർ എസ്.ഐ ആയി തരംതാഴ്ത്തി. ഉത്തരവിറക്കിയത് എറണാകുളം റേഞ്ച് ഐ.ജി. ഷിബുവിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. അതേസമയം, എസ്.ഐയെ തിരിച്ചെടുത്തത് അറിഞ്ഞില്ല എന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. എസ്.ഐയെ തിരിച്ചെടുത്ത കാര്യം അറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെ എന്ന് പ്റതികരണം. കോട്ടയം എസ്.പിയോട് ചോദിച്ച ശേഷം പ്റതികരിക്കാം എന്നും ബെഹ്റ.


2. പെട്ടെന്നുള്ള നടപടി , ഉദ്യോഗസ്ഥനെ തിരിച്ച് എടുത്തതിന് എതിരെ മുഖ്യമന്ത്റിക്കും, പ്റതിപക്ഷ നേതാവിനും, മനുഷ്യാവകാശ കമ്മിഷനും പരാതി നൽകുമെന്ന് കെവിന്റെ പിതാവ് ജോസഫ് പറഞ്ഞതിന് പിന്നാലെ. കെവിൻ കൊല്ലപ്പെടാൻ പ്റധാന കാരണം എസ്.ഐയുടെ അനാസ്ഥ ആണെന്ന് കെവിന്റെ കുടുംബം ആരോപിച്ചിരുന്നു. സസ്‌പെൻഷനിലായ ഗാന്ധിനഗർ എസ്.ഐ എം.എസ്.ഷിബുവിനെ സർവീസിൽ തിരിച്ചെടുത്തത് വിവാദമായിരുന്നു. ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാൻ ഇന്നലെയാണ് ഉത്തരവ് ഇറക്കിയത്.
3. ഹൈ സ്‌കൂൾ ഹയർസെക്കന്ററി ലയനം ശുപാർശ ചെയ്യുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിൽ പ്റതിഷേധം ശക്തമാക്കി പ്റതിപക്ഷം. സർക്കാരിന്റേത് തുഗ്ലക് പരിഷ്‌കാരം എന്ന് പ്റതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിനെ സർക്കാർ ലംഘവത്തോടെ കാണരുത്. കൃത്യമായ കൂട്ടായ ചർച്ചകൾ നടത്തണം. പൊതു വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങളോട് തങ്ങൾ സഹകരിച്ചിട്ടുണ്ട്. ചർച്ചകളില്ലാതെ റിപ്പോർട്ട് നടപ്പാക്കാൻ ശ്റമിച്ചാൽ അതിനെ നിയമപരമായും രാഷ്ട്റീയമായും യു.ഡി.എഫ് നേരിടും എന്നും ചെന്നിത്തല. പ്റതിപക്ഷം നിയമ സഭയിൽ നിന്ന് വാക്കൗട്ട് നടത്തി
4. അതേസമയം, ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാൻ ഒരുങ്ങി സർക്കാർ. റിപ്പോർട്ട് മന്ത്റിസഭ തത്വത്തിൽ അംഗീകരിച്ചത് ആണ് എന്ന് വിദ്യാഭ്യാസ മന്ത്റി സി. രവീന്ദ്റനാഥ്. 14 മേഖലകളെ കുറിച്ചാണ് ഖാദർ കമ്മിറ്റി റിപ്പോർട്ട്. ഇവയെല്ലാം ഒരുമിച്ച് നടപ്പാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. റിപ്പോർട്ട് സംബന്ധിച്ച് അദ്ധ്യാപക- അനധ്യാപക സംഘടനകളുമായി ചർച്ച നടത്തിയിരുന്നു. മാനേജ്‌മെന്റുകൾ ആവശ്യത്തെ പൂർണ്ണമായും അംഗീകരിച്ചു എന്നും മന്ത്റി
5. ഒന്നു മുതൽ 12 വരെ ക്ലാസുകൾ ഡയറക്ടറേറ്റ് ഓഫ് ജനറൽ എജ്യൂക്കേഷനെന്ന ഒറ്റ കുടക്കീഴിൽ ആക്കാണ് സർക്കാർ നീക്കം. പൊതു പരീക്ഷ ബോർഡ് രൂപീകരിക്കും. ഹൈസ്‌ക്കൂളും ഹയർസെക്കന്ററിയും ഉള്ള സ്‌കൂളിലെ സ്ഥാപന മേധാവി പ്റിൻസിപ്പലും വൈസ് പ്റിൻസിപ്പൽ ഹെഡ്മാസ്റ്ററും ആയിരിക്കും. അതേ സമയം റിപ്പോർട്ട് നടപ്പാക്കുന്നതിന് എതിരെ സ്‌കൂൾ തുറക്കുന്ന ദിവസം മുതൽ സമരത്തിലേക്ക് നീങ്ങുമെന്ന് പ്റതിപക്ഷ അദ്ധ്യാപക സംഘടനകൾ അറിയിച്ചിട്ടുണ്ട്.
6. കേരള കോൺഗ്റസ് അധികാരം പിടിക്കാനുള്ള നിർണായക നീക്കവുമായി ജോസഫ് വിഭാഗം. പി.ജെ. ജോസഫിനെ ചെയർമാനും ജോയ് എബ്റഹാമിനെ സെക്റട്ടറിയുമായി കാണിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകി. മൂന്ന് എം.എൽ.എ മാർ തങ്ങൾക്ക് ഒപ്പം എന്ന് ജോസഫ് വിഭാഗം. ജോസ് കെ മാണിയും കൂട്ടരും അറിയാതെ ആണ് നീക്കം. കെ.എം മാണി മരിച്ചതോടെ വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ് പാർട്ടി ഭരണഘടന അനുസരിച്ച് ചെയർമാൻ ആയെന്ന് കാണിച്ചാണ് പാർട്ടി ജനറൽ സെക്റട്ടറി തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകിയത്.
7. സി.എഫ് തോമസും മോൻസ് ജോസഫുമടക്കം മൂന്ന് എം.എൽ.എമാരുടെ പിന്തുണയും ജോസഫ് വിഭാഗം അവകാശപ്പെടുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സംസ്ഥാന കമ്മിറ്റി വിളിക്കില്ലെന്ന് ജോസഫ് ആവർത്തിക്കുന്നത്. ഇനി ജോസ്.കെ.മാണി വിഭാഗം പാർട്ടി പിളർത്തിയാലും നിയമപരമായി വിമതപക്ഷമായേ കണക്കാക്കാൻ ആകൂ
8. കോൺഗ്റസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വയ്ക്കാനുള്ള തീരുമാനത്തിൽ രാഹുൽ ഗാന്ധി ഉറച്ചു നിൽക്കുന്നതോടെ കോൺഗ്റസിലുണ്ടായ പ്റതിസന്ധിയിൽ അയവില്ല. രാഹുലിനെ അനുനയിപ്പിക്കാനുള്ള ശ്റമങ്ങൾ ഇന്നലെയും ഫലം കണ്ടില്ല. ലോക്സഭയിലെ കോൺഗ്റസ് കക്ഷി നേതാവിന്റെ കാര്യത്തിലും അനിശ്ചിതത്വം ബാക്കിയാണ്. കോൺഗ്റസ് അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന നിലപാടിൽ തന്നെയാണ് രാഹുൽ ഗാന്ധി.
9. അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്തു നിന്നുള്ളൊരാളെ കണ്ടെത്തണം. ലോക്സഭയിലെ പാർട്ടിയുടെ കക്ഷി നേതാവ് സ്ഥാനവും പാർട്ടി പുനസംഘടനാ ചുമതലയും വഹിക്കാം എന്നാണ് രാഹുലിന്റെ നിലപാട്. അനു നയത്തിന് ആയി എത്തിയ അശോക് ഗെഹ്‌ലോട്ട്, സച്ചിൻ പൈലറ്റ്, കെ.സി വേണുഗോപാൽ തുടങ്ങിയവരെ കാണാൻ പോലും രാഹുൽ ഇന്നലെ കൂട്ടാക്കിയിരുന്നില്ല. പ്റിയങ്കയെ ഗാന്ധിയോട് സംസാരിച്ച് മടങ്ങുകആണ് ഉണ്ടായതി
10. രാഹുലിനെ രാജി തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്റമങ്ങൾ ഇന്നും തുടരും. രാജസ്ഥാൻ, ഹരിയാന സംസ്ഥാന ഘടകങ്ങൾ ഇന്ന് യോഗം ചേർന്ന് രാജി തീരുമാനം തള്ളിയ പ്റവർത്തക സമിതി പ്റമേയത്തെ പിന്തുണക്കും. മറ്റ് പി.സി. സികളും രാജി പിൻവലിക്കാൻ ആവശ്യപ്പെട്ട് ഇമെയിൽ സന്ദേശങ്ങൾ അയക്കുന്നുണ്ട് . പ്റതിസന്ധി ചർച്ച ചെയ്യാൻ അടുത്ത് തന്നെ കോൺഗ്റസ് പ്റവർത്തക സമിതി ചേർന്നേക്കും. അതേസമയം, തോൽവിയുടെ പിന്നാലെ മധ്യപ്റദേശ്, രാജസ്ഥാൻ ഘടകങ്ങളിൽ വിഭാഗീയത ശക്തമായിട്ടുണ്ട്. മുഖ്യമന്ത്റി കമൽനാഥ് പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് ജ്യോതിരാദിത്യ സിന്ധ്യക്ക് ചുമതല കൈമാറണമെന്ന് അദ്ദേഹത്തെ പിന്തുണക്കുന്നവർ ആവശ്യപ്പെട്ടു കഴിഞ്ഞു
11. ജമ്മു കാശ്മീരിലെ സാംബ ജില്ലയിൽ സൈനിക കേന്ദ്റത്തിനു സമീപം സംശയാസ്പദമായ നിലയിൽ കണ്ടെത്തിയ രണ്ടു പേർ പിടിയിൽ. രത്നുചാകലിലെ സൈനിക കേന്ദ്റത്തിനു സമീപം വീഡിയോ ദൃശ്യങ്ങൾ പകർത്താൻ ശ്റമിച്ചവരാണ് പിടിയിലായത്. കത്വ സ്വദേശി മുഷ്താഖ് അഹമ്മദ്, രജൗറി സ്വദേശി നസീം അക്തർ എന്നിവരാണ് പിടിയിലായത്. ഇവർക്ക് ഭീകര ബന്ധമുണ്ടോ എന്ന സംശയത്തെ തുടർന്ന് വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് സുരക്ഷാസേന വൃത്തങ്ങൾ അറിയിച്ചു. ഇതിനിടെ കുൽഗാം ജില്ലയിലെ മുഹമ്മദ്‌പോര മേഖലയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായതായും റിപ്പോർട്ടുണ്ട്.