മലയാളത്തിന്റെ മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച താരമാണ് മോഹൻലാൽ. ലാലിനൊപ്പം അഭിനയിച്ചുള്ള ഇതരഭാഷാ നടന്മാരെല്ലാം തന്നെ അദ്ദേഹത്തിന്റെ അഭിനയമികവിനെ കുറിച്ച് വാചാലരായിട്ടുണ്ട്. മോഹൻലാൽ എന്തുകൊണ്ട് ഒരു കംപ്ളീറ്റ് ആക്‌ടർ ആകുന്നു എന്നതിന് നിരവധി ഉദാഹരണങ്ങൾ അന്യഭാഷയിലെ സൂപ്പർതാരങ്ങളടക്കം പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ ലാലിനെ കുറിച്ചുള്ള തമിഴ് സൂപ്പർതാരം സൂര്യയുടെ വാക്കുകൾ സോഷ്യൽ മീഡിയിയൽ വൈറലാവുകയാണ്. പുതിയ ചിത്രമായ എൻ.ജി.കെയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയപ്പോഴാണ് സൂര്യ മോഹൻലാലിനെ കുറിച്ച് മനസു തുറന്നത്.
സൂര്യയുടെ വാക്കുകൾ-
'ലാൽ സാറിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം നമുക്കൊപ്പം നിന്ന് നമ്മളെ വളരെ കംഫർട്ടഫിൾ ആക്കി നിറുത്തുമെന്നുള്ളതാണ്. വ്യക്തിപരമായി അദ്ദേഹം എനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്‌തു തന്നിട്ടുണ്ട്. എപ്പടി സാർ ഇപ്പടി നടിക്കറീങ്കെ എന്ന് ഞാൻ ചോദിച്ചിട്ടുണ്ട്. അതെല്ലാം ദൈവത്തിന്റെ ഒരു അനുഗ്രഹം മാത്രമാണ് അല്ലാതെ ഞാനായിട്ട് ഒന്നും ചെയ്യുന്നില്ല എന്ന മറുപടിയായിരുന്നു അദ്ദേഹത്തിൽ നിന്ന് ലഭിച്ചത്'.
കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ലാലിന്റെ അംഗരക്ഷകന്റെ റോളിലാണ് സൂര്യ എത്തുക. ബോമാൻ ഇറാനി, സമുദ്രക്കനി, പ്രേം, ശങ്കർ കൃഷ്ണമൂർത്തി എന്നിവരാണ് മറ്റ് താരങ്ങൾ. ചെന്നൈ, ഡൽഹി, കുളുമണാലി, ലണ്ടൻ, ന്യൂയോർക്ക്, ബ്രസീൽ എന്നിവിടങ്ങളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ജില്ലക്കു ശേഷം മോഹൻലാൽ കോളിവുഡിൽ എത്തുന്നത്.