television-award

സംസ്ഥാന ടെലിവിഷൻ അവാർഡ് 2018ൽ ആറ് അവാർഡും ഒരു പ്രത്യേക ജൂറി പരാമർശവുമായി ദേഹാന്തരം എന്ന ടെലിഫിലിം ശ്രദ്ധേയമായി. 20 മിനിട്ടിലധികം ദൈർഘ്യമുള്ള ഏറ്റവും മികച്ച ടെലിഫിലിം ദേഹാന്തരമാണ്. അഷാദ് ശിവരാമൻ മികച്ച സംവിധായകനും ശ്യാംകൃഷ്ണ മികച്ച തിരക്കഥയ്ക്കും പി.മുരളീധരൻ നിർമാതാവിനുമുള്ള അവാർഡുകൾ നേടി.

ടെലി സീരിയൽ / ടെലിഫിലിം രംഗത്തെ മികച്ച കഥാകൃത്തിനുള്ള പുരസ്‌കാരം ശ്യാം കൃഷ്ണ നേടിയപ്പോൾ ആഷാദ് ശിവരാമൻ മികച്ച സംവിധായകനും രാഘവൻ മികച്ച നടനുമായി. ഛായാഗ്രാഹകനുള്ള പ്രത്യേക ജൂറി പരാമർശം സിനു സിദ്ധാർത്ഥിനാണ്.

മരണവും ജീവിതവും കെട്ടുപിണയുമ്പോൾ പിതൃ പുത്ര ബന്ധങ്ങൾക്കിടയിലെ സംഘർഷം ഭ്രമാത്മകമായി ചിത്രീകരിക്കുന്ന ദേഹാന്തരം ഏറെ നിരൂപക ശ്രദ്ധ നേടിയിരുന്നു.