1. കാഞ്ചൻജംഗ കൊടുമുടി സ്ഥിതിചെയ്യുന്നത് എവിടെ?
സിക്കിം
2. വൈദ്യുതരോധത്തിന്റെ യൂണിറ്റ് ഏത്?
ഓം
3. പൊങ്ങൻപനിക്ക് കാരണമായ രോഗാണു ഏത്?
വൈറസ്
4. കേരള നിയമസഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ ആര്?
പി. ഗോവിന്ദമേനോൻ
5. സിന്ധുനദീതട സംസ്കാരത്തിന്റെ പ്രധാന സവിശേഷതകൾ ഏവ?
നഗരാസൂത്രണവും നഗരവത്കരണവും
6. ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്നത്?
സർദാർ വല്ലഭായി പട്ടേൽ
7. ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ചത്?
ജവഹർലാൽ നെഹ്റു
8. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടനിലെ പ്രധാനമന്ത്രി ആര്?
ക്ളമന്റ് ആന്റ്ലി
9.ഐ.എൻ.എ സ്ഥാപിച്ച വർഷം?
1943
10. ക്രിപ്സ് മിഷൻ ഇന്ത്യയിലെത്തിയ വർഷം?
1942
11. 'തകരുന്ന ബാങ്കിൽ മാറ്റാൻ നൽകിയ കാലഹരണപ്പെട്ട ചെക്ക്" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?
ക്രിപ്സ് മിഷൻ
12. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിൽ നായിക എന്നറിയപ്പെടുന്നത്?
അരുണ അസഫ് അലി
13. ഇന്ത്യയുടെ രാഷ്ട്രശില്പി?
ജവഹർലാൽ നെഹ്റു
14. ക്യാബിനറ്റ് മിഷൻ ഇന്ത്യയിലെത്തിയ വർഷം?
1946
15. സുഭാഷ്ചന്ദ്രബോസ് ഫോർവേഡ് ബ്ളോക്ക് എന്ന രാഷ്ട്രീയപാർട്ടി രൂപീകരിച്ചത്?
1939ൽ
16. ഗാന്ധിജിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെട്ടിരുന്നത്?
സി. രാജഗോപാലാചാരി
17. ഗാന്ധിജിയെ മഹാത്മ എന്ന് അഭിസംബോധന ചെയ്തത്?
രവീന്ദ്രനാഥ ടാഗോർ
18. ദേശീയപതാകയിലെ അശോകചക്രത്തിൽ എത്ര അരക്കാലുകൾ ഉണ്ട്?
24
19. ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് അഭിസംബോധന ചെയ്തത്?
സുഭാഷ് ചന്ദ്രബോസ്
20. ബംഗാൾ വിഭജനകാലത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ് ?
ഗോപാലകൃഷ്ണ ഗോഖലെ