icc

അമ്പതോവർ ക്രിക്കറ്റിന്റെ ആവേശത്തിലേക്ക് കൈപിടിച്ച് 12-ാമത് ഐ.സി.സി ഏകദിന ലോകകപ്പിന് ഇന്ന് ഇംഗ്ലണ്ട് കെന്നിംഗ്ടൺ ഓവലിൽ തുടക്കമാകും. ആദ്യ മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിൽ ഏറ്രുമുട്ടും. ഇന്ത്യൻ സമയം വൈകിട്ട് 3 മുതലാണ് മത്സരം.ഐ.സി.സി ഏകദിന റാങ്കിംഗിലെ ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള ടീമുകൾ മാറ്രുരയ്ക്കുന്ന ലോകകപ്പ് റൗണ്ട് റോബിൻലീഗ് ഫോർമാറ്റിലാണ് അരങ്ങേറുന്നത്. പ്രാഥമിക റൗണ്ടിൽ ഓരോടീമും പരസ്പരം ഒരുതവണ ഏറ്രുമുട്ടും. ഏറ്രവും കൂടുതൽ പോയിന്റ് നേടുന്ന നാല് ടീമുകൾ സെമി ഫൈനലിൽ എത്തും.

1992ന് ശേഷം ആദ്യമായാണ് റൗണ്ട് റോബിൻ ലീഗ് ഫോർമാറ്റ് നടപ്പിലാക്കുന്നത്.

ജൂലായ് 14ന് ലോർഡ്സിലാണ് ഫൈനൽ.

ആസ്ട്രേലിയയാണ് നിലവിലെ ജേതാക്കൾ.

പങ്കെടുക്കുന്ന ടീമുകൾ

ഇംഗ്ലണ്ട്, ഇന്ത്യ,ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്,പാകിസ്ഥാൻ, ബംഗ്ലാദേശ്, വെസ്റ്റിൻഡീസ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ.

മത്സരസമയം

ഇന്ത്യൻ സമയം വൈകിട്ട് 3 മുതൽ

രണ്ട് മത്സരങ്ങൾ ഉള്ളദിവസം

രണ്ടാം മത്സരം വൈകിട്ട് 6 മുതൽ

ടിവി ലൈവ്

സ്റ്രാർ സ്പോർട്സ് ചാനലുകളിൽ

ലൈവ് സ്ട്രീം: ഹോട്ട് സ്റ്റാർ

ഇന്ത്യയുടെ ആദ്യ മത്സരം

ജൂൺ 5ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ