കൊച്ചി: ലോകബാങ്ക് ഗ്രൂപ്പിലെ ധനസ്ഥാപനമായ ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ (ഐ.എഫ്.സി), രാജ്യത്തെ മുൻനിര സ്വർണപ്പണയ വായ്‌പാ സ്ഥാപനമായ മണപ്പുറം ഫിനാൻസിൽ 3.50 കോടി ഡോളർ (ഏകദേശം 245 കോടി രൂപ) നിക്ഷേപിക്കും. സാമ്പത്തികമായി പിന്നാക്കമായ കുടുംബങ്ങൾക്കും ചെറുകിട സ്ഥാപനങ്ങൾക്കും സ്വർണ വായ്‌പ ലഭ്യമാക്കുകയാണ് നിക്ഷേപത്തിന്റെ ലക്ഷ്യം. ഇന്ത്യയിലെ സ്വർണപ്പണയ-ബാങ്കിതര ധനകാര്യ സ്ഥാപനത്തിൽ (എൻ.ബി.എഫ്.സി) ഐ.എഫ്.സിയുടെ ആദ്യ നിക്ഷേപമാണിത്.
ഇന്ത്യയിൽ 70 ലക്ഷം കോടി രൂപ വിലമതിക്കുന്ന 23,000 ടൺ സ്വർണമുണ്ടെന്നാണ് വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട്. എന്നാൽ, ഇന്ത്യയിലെ ഔദ്യോഗിക സ്വർണവായ്‌പ 1.37 ലക്ഷം കോടി രൂപയുടേത് മാത്രമാണ്. ഗ്രാമീണ ജനതയ്ക്ക് നിയമാനുസൃത വായ്‌പ ലഭ്യമാക്കുകയും ഇന്ത്യയിലെ അനൗദ്യോഗിക സ്വർണനിക്ഷേപങ്ങൾ ഔദ്യോഗിക സമ്പദ്‌വ്യവസ്ഥയിലേക്ക് കൊണ്ടുവരികയുമാണ് മണപ്പുറം ഫിനാൻസിൽ നടത്തുന്ന നിക്ഷേപത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഐ.എഫ്.സി ഇന്ത്യ മേധാവി ജുൻ ഴാങ് പറഞ്ഞു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ബാങ്ക്‌രഹിത മേഖലകളിലുള്ളവർക്കും നിയമാനുസൃത വായ്‌പ നൽകാൻ മണപ്പുറം ഫിനാൻസ് നടത്തുന്ന ശ്രമങ്ങൾക്കുള്ള അംഗീകാരമാണ് ഐ.എഫ്.സിയുടെ നിക്ഷേപമെന്ന് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ വി.പി. നന്ദകുമാർ പറഞ്ഞു.
വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ഇന്ന് ഒരു ലക്ഷം കോടി ഡോളര്‍ വിലമതിക്കുന്ന 23000 ടണ്‍ സ്വര്‍ണ്ണമാണുള്ളത്. എന്നാല്‍ ഇന്ത്യന്‍ വിപണിയിലാകട്ടെ വെറും 1960 കോടിയുടെ സ്വര്‍ണ്ണ വായ്പയാണുള്ളത്. ഇത് പണയമിടപാടകാരും പലിശക്കാരും ഗ്രാമീണ മേഖലയില്‍ ചുവടുറപ്പിക്കാന്‍ കാരണമാകുന്നു.