facebook

കുവൈറ്റ് സിറ്റി: സോഷ്യൽ മീഡിയയിലൂടെ പ്രമുഖ സ്ഥാപനത്തിനും ഉടമയ്ക്കുമെതിരെ വർഗീയ ചുവയുള്ള മോശം പരാമർശം നടത്തിയ കാസർകോട് സ്വദേശിയെ കുവൈറ്റ് കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു.

ഈ മാസം 25നാണ് ഇയാൾ സ്ഥാപനത്തിനും ഉടമയ്ക്കുമെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്. നരേന്ദ്രമോദി അധികാരത്തിൽ വന്നതിനെ അഭിനന്ദിച്ചുകൊണ്ട് പ്രമുഖ വ്യവസായിയായ സ്ഥാപന ഉടമ കഴിഞ്ഞ ദിവസം പത്രപ്രസ്താവന നടത്തിയിരുന്നു.

വ്യവസായിയുടെ ഈ നിലപാടിനെ വിമർശിച്ചാണ് ഇയാൾ പോസ്റ്റ് ഇട്ടത്. ഉടമയ്ക്കെതിരെ വർഗീയ ചുവയുള്ള പരാമർശവും ഇയാൾ നടത്തിയിരുന്നു. സംഭവം വിവാദമായപ്പോൾ പോസ്റ്റ് പിൻവലിച്ച് മാപ്പ് പറഞ്ഞു മറ്റൊരു പോസ്റ്റുമിട്ടു.

കഴിഞ്ഞ ദിവസം കുവൈറ്റ് രഹസ്യാന്വേഷണ വിഭാഗം കസ്റ്റഡിയിൽ എടുത്ത ഇയാളെ ചോദ്യം ചെയ്തുവരികയാണ്. സൈബർ കുറ്റകൃത്യങ്ങൾക്ക് കനത്ത പിഴയും നാടു കടത്തൽ അടക്കമുള്ള ശിക്ഷയാണ് കുവൈറ്റിൽ നൽകി വരുന്നത്.