yediyurappa-

ബെംഗളുരു : ക‍ർണാടകത്തിൽ കോൺഗ്രസ് ജെ.ഡി.എസ് സഖ്യസർക്കാരിനെ വീഴ്ത്തി ബി.ജെ.പി ശ്രമിക്കുന്നതിനിടെ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ബി.എസ്. യെദ്യൂരപ്പ. സർക്കാരുണ്ടാക്കാൻ കാത്തിരിക്കാൻ തയ്യാറാണെന്ന് യെദ്യൂരപ്പ വ്യക്തമാക്കി. ജെ.ഡി.എസും കോൺഗ്രസും തമ്മിലുള്ള ഭിന്നത രൂക്ഷമാണെന്നും അവ‍ർ വേഗത്തിൽ അവരവരുടെ വീട്ടിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷയെന്നും യെദ്യൂരപ്പ പറഞ്ഞു.

സംസ്ഥാനത്തെ വീണ്ടുമൊരു തിരഞ്ഞെടുപ്പിലേക്ക് കൊണ്ടുപോകാൻ ‌ഞങ്ങൾ ആഗ്രഹിക്കുന്നില്ല. കോൺഗ്രസും ജെ.ഡി.എസും തമ്മിൽ തല്ലി വീട്ടിൽപോകുമെന്ന് ഉറപ്പാണ്.ഞങ്ങൾ കാത്തിരിക്കും. ഞങ്ങൾ 105 എംഎൽഎമാരുണ്ട്. ഞങ്ങൾ കാത്തിരിക്കാൻ തയ്യാറാണ്," യെദ്യൂരപ്പ വ്യക്തമാക്കി.

ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിഷൽ 28ൽ 25 സീറ്റിലും ബി.ജെ.പി സ്ഥാനാ‍ർത്ഥികൾക്കായിരുന്നു വിജയം. സംസ്ഥാനത്ത് ഓപ്പറേഷൻ കമലയിലൂടെ ജെ.ഡി.എസ്, കോൺഗ്രസ് എം.എൽ.എമാരെ ബി.ജെ.പി വിലയ്ക്കെടുക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് യെദ്യൂരപ്പയുടെ പ്രതികരണം.