തിരുവനന്തപുരം: ബി.ജെ.പി നേതാവും മിസോറാം മുൻ ഗവർണറുമായിരുന്ന കുമ്മനം രാജശേഖരൻ നാളെ ഡൽഹിയിലേക്ക് പോകും. രാവിലെ തിരുവന്തപുരത്തുനിന്നുള്ള വിമാനത്തിലാണ് ഡൽഹിയിലേക്ക് പോകുക. കേരളത്തിൽ നിന്ന് ആരൊക്കെയാണ് കേന്ദ്രമന്ത്രിയാകുക എന്ന അഭ്യൂഹം പരക്കെയാണ് കുമ്മനം ഡൽഹിയിലേക്ക് യാത്ര തിരിക്കുന്നത്.
കേന്ദ്രമന്ത്രി സഭയിൽ കുമ്മനത്തിന്റെ പേര് ഉൾപ്പെടുത്തിയതായും സൂചനയുണ്ട്. നേരത്തെ മന്ത്രിസ്ഥാനം നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രനേതാക്കൾ കേരളത്തിലെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. കുമ്മനത്തിന് പുറമെ അൽഫോൺസ് കണ്ണന്താനം, വി. മുരളീധരൻ, സുരേഷ് ഗോപി തുടങ്ങിയവരുടെ പേരുകളും പട്ടികയിൽ ഉൾപ്പെട്ടതായി മാദ്ധ്യമങ്ങളിലൂടെ അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. സത്യപ്രതിജ്ഞയ്ക്ക് പി.എസ് ശ്രീധരൻ പിള്ള ഉൾപ്പെടെയുള്ള പ്രമുഖ ബി.ജെ.പി നേതാക്കളും പങ്കെടുക്കും.