1.പ്രളയ സെസ് തത്കാലം ഈടാക്കില്ല. സെസ് ഈടാക്കുന്നത് നീട്ടിവയ്ക്കുവാന്‍ സര്‍ക്കാര്‍ തീരുമാനമായി. ജൂലൈ ഒന്ന് മുതല്‍ മാത്രമാകും കേരളത്തില്‍ പ്രളയ സെസ് ഈടാക്കുക. ഇതിനു ജി എസ് ടി കൗണ്‍സിലിന്റെ അംഗീകാരം തേടുവാനും സര്‍ക്കാര്‍ തീരുമാനമായി. . ഇതിനായി സോഫ്റ്റ് വെയറില്‍ മാറ്റം വരുത്തേണ്ടതു ഉണ്ടെന്നു ധനകാര്യ വകുപ്പ് അറിയിച്ചു.
2. തിരഞ്ഞെടുക്കപ്പെട്ട ചരക്കു സേവനങ്ങള്‍ക്ക് ഒരു ശതമാനം നികുതിയാണ് പ്രളയ സെസ് അയി സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത്. പ്രളയനന്തര കേരളത്തിന്റെ പുനര്നിര്മാണത്തിനായി ഈ തുക വിനിയോഗിക്കുവാന്‍ ആയിരുന്നു സെസ് ഏര്‍പ്പെടുത്തിയത്. ഇതിനു നേരത്തെ ജി എസ് ടി കൗണ്‍സിലിന്റെ അംഗീകാരവും ലഭിച്ചിരുന്നു.
3.സംസ്ഥാനത്തു സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്കു മാറ്റി . അല്പം മുമ്പ് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. മൂന്നാം തീയതി തിങ്കളാഴ്ച സ്‌കൂളുകള്‍ തുറന്നു പ്രവേശനോത്സവം നടത്താനായിരുന്നു സര്‍ക്കാര്‍ തീരുമാനം. റംസാന്‍ പ്രമാണിച്ചു സ്‌കൂള്‍ തുറക്കാനാണ് നീട്ടണമെന്ന് പ്രതിപക്ഷം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് തീരുമാനം.
4.നാളെ വൈകിട്ട് നടക്കാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി പങ്കെടുക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കമോ എന്ന് വ്യക്തമല്ല. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങില്‍ പങ്കെടുക്കില്ല. ബംഗാളില്‍ കൊല്ലപ്പെട്ട ബി.ജെ.പിക്കാരുടെ കുടുംബത്തെ സത്യപ്രതിജ്ഞയിലേക്ക് ക്ഷണിച്ചതില്‍ പ്രതിഷേധിച്ചാണ് മമതയുടെ തീരുമാനം.
5.സത്യപ്രതിജ്ഞാ ചടങ്ങിന് പാകിസ്ഥാന്‍ ഒഴികെയുള്ള അയല്‍ രാജ്യങ്ങളിലെ നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. 2014ലേതിനെക്കാള്‍ വിപുലമായ സത്യപ്രതിജ്ഞാ ചടങ്ങാവും ഇത്തവണ നടക്കുക. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ബിംെ്രസ്രക് കൂട്ടായ്മയിലെ രാഷ്ട്രത്തലവന്‍മാര്‍ക്ക് ക്ഷണമുണ്ട്. ബംഗ്ലാദേശ്, മ്യാന്‍മര്‍, ശ്രീലങ്ക, തായ്ലന്‍ഡ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുടെ തലവന്‍മാരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. മന്ത്രിമാരെക്കുറിച്ചുള്ള തീരുമാനം ഇന്ന് രാത്രിയോടെ ഉണ്ടാകും. ബിജെപി അധ്യക്ഷന്‍ അമിത് ഷാ നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.
6.അതേസമയം, പുതിയ സര്‍ക്കാരില്‍ ചുമതലകള്‍ നല്‍കരുത് എന്ന് ആവശ്യപ്പെട്ട് മുന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്‍കി. ഇത്തവണ പുതിയ സര്‍ക്കാരില്‍ തല്‍ക്കാലം ചുമതലകളോ മന്ത്രി പദമോ വേണ്ടെന്നാണ് അരുണ്‍ ജെയ്റ്റിലിയുടെ കത്തിലെ ആവശ്യം
7. ലോക്സഭ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരഞ്ഞെടുപ്പില്‍ താത്കാലിക തിരിച്ചടി ഏറ്റു എന്നത് സത്യം. തോല്‍പ്പിക്കാന്‍ കഴിഞ്ഞവര്‍്ക്ക് സന്തോഷം തോന്നും എന്നാല്‍ മതി മറന്ന് ആഹ്ലാദിക്കേണ്ട എന്നും മുഖ്യന്റെ ഒളിയമ്പ്. ശബരിമല നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. നവോത്ഥാനമൂല്യ സംരക്ഷണത്തിനായി നിലകൊള്ളും. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് വ്യക്തമായ കാഴ്ചപാട് ഉണ്ട് എന്നും പുരുഷന് ലഭിക്കേണ്ട എല്ലാ അവകാശങ്ങളും സ്ത്രീക്കും ലഭിക്കണം എന്നും നിയമസഭയില്‍ മുഖ്യമന്ത്രി.
8. തുല്യനീതിയ്ക്കായി നിലകൊള്ളും അത് ധാര്‍ഷ്ട്യം എങ്കില്‍ അത് തുടരുമെന്നും മുഖ്യമന്ത്രിയുടെ നിലപാട്. തനിക്ക് ധാര്‍ഷ്ട്യം ആണെന്ന് ആരോപിക്കുന്നവര്‍ക്ക് വേണ്ടത്, വര്‍ഗീയ ശക്തികള്‍ക്ക് വിധേയമായി പഞ്ചപുച്ഛമടക്കി നില്‍ക്കുന്നവരെ. എന്നാല്‍ താന്‍ അതിന് നില്‍ക്കില്ല. വര്‍ഗീയതയ്ക്ക് എതിരായ പ്രതിരോധത്തില്‍ മുന്നില്‍ നില്‍ക്കും. അത് തന്നില്‍ അര്‍പ്പിതമായ കര്‍ത്തവ്യം ആണെന്നും നിയമസഭയില്‍ മുഖ്യന്റെ പ്രതികരണം.
9. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ കടത്തിന്റെ ഇടനിലക്കാരനെ പിടികൂടി ഡി.ആര്‍.ഐ. ഇടപ്പഴഞ്ഞി സ്വദേശി പ്രകാശ് തമ്പിയെ ആണ് ഡി.ആര്‍.ഐ പിടികൂടിയത്. 25 കിലോ സ്വര്‍ണം ഇയാള്‍ വിദേശത്ത് നിന്ന് കൊണ്ടു വന്നിട്ടുണ്ട് എന്നും ഡി.ആര്‍.ഐയുടെ കണ്ടെത്തല്‍. അഭിഭാഷകനായ ബിജു കൈമാറുന്ന സ്വര്‍ണം സംഘത്തിലെ മലപ്പുറം സ്വദേശി ഹക്കീമിന് എത്തിക്കുന്നതും സ്ത്രീകള്‍ കള്ളക്കടത്ത് നടത്തുമ്പോള്‍ സ്വര്‍ണം കൈമാറുന്നതും പ്രകാശിനാണ്. ഒളിവിലായിരുന്ന ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
10. ചെയര്‍മാനെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ അധികാര വടംവലി തുടരുന്നതിനിടെ പി.ജെ. ജോസഫിന്റെ നീക്കങ്ങള്‍ക്ക് എതിരെ ജോസ്.കെ മാണി വിഭാഗം നേതാവ് റോഷി അഗസ്റ്റിന്‍ രംഗത്ത്. പി.ജെ. ജോസഫിനെ പാര്‍ട്ടി ചെയര്‍മാനും ജോയ് എബ്രഹാമിനെ സെക്രട്ടറി ആയും കാണിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കിയതിന് എതിരെ റോഷി അഗസ്റ്റിന്‍ ഉന്നയിച്ചത് രൂക്ഷ വിമര്‍ശനങ്ങള്‍
11.കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാനെ തെരെഞ്ഞടുക്കുന്നതിനായി പാര്‍ട്ടി സംസ്ഥാനകമ്മറ്റിയോഗം ഉടന്‍ ചേരണമെന്ന് മാണിവിഭാഗം രേഖാമൂലം ആവശ്യപ്പെട്ടു.കേരളാ കോണ്‍ഗ്രസ്സ് (എം) ഭരണഘടനാ പ്രകാരം സംസ്ഥാന കമ്മറ്റിയിലെ ആകെ അംഗസംഖ്യയുടെ നാലില്‍ ഒന്ന് അംഗങ്ങള്‍ ഒപ്പിട്ടാല്‍ സംസ്ഥാന കമ്മറ്റി ചേര്‍ന്നേ മതിയാവൂ. 127 സംസ്ഥാന കമ്മറ്റി അംഗങ്ങള്‍ ഒപ്പിട്ട കത്താണ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫിനും, ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ് തോമസിനും, വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണിക്കും നല്‍കിയത്
12. തിരഞ്ഞെടുപ്പ് കമ്മിഷന് കൊടുത്ത കത്ത് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധം ആണെന്ന് റോഷി അഗസ്റ്റിന്‍. കത്ത് കൊടുത്തോ എന്ന് ജോസഫിനോട് ചോദിക്കും. പി.ജെ. ജോസഫ് അങ്ങനെ ചെയ്യും എന്ന് കരുതുന്നില്ല. ആരെങ്കിലും കത്ത് കൊടുത്തു എങ്കില്‍ അത് അച്ചടക്ക ലംഘനം ആണെന്നും റോഷി അഗസ്റ്റിന്‍. ചെയര്‍മാനേയും സെക്രട്ടറിയേയും നിയമിച്ചു എന്ന് കാണിച്ച് ജോസഫ് തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കി എന്ന വാര്‍ത്ത അറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെ എന്നും കൂട്ടിച്ചേര്‍ക്കല്‍
|
|
|