sundar

ന്യൂയോർക്ക്: ഏറെക്കാലം, ലോകത്തിലെ ഏറ്റവും ഉയർന്ന വേതനം പറ്റുന്ന സി.ഇ.ഒമാരിൽ മുന്നിലായിരുന്നു ഗൂഗിൾ സി.ഇ.ഒയും ഇന്ത്യൻ വംശജനുമായ സുന്ദർ പിച്ചൈ. എന്നാൽ, ഇപ്പോൾ ഉയർന്ന ആനുകൂല്യം സ്വയം വേണ്ടെന്നുവയ്‌ക്കാൻ നിർബന്ധിതനായിരിക്കുകയാണ് അദ്ദേഹം. സി.ഇ.ഒ ഉൾപ്പെടെയുള്ള ഉന്നതർക്ക് ഗൂഗിൾ അമിതമായി വേതനം നൽകുന്നുവെന്ന വ്യാപക വിമർശനത്തിനിടെയാണ് അദ്ദേഹത്തിന്റെ തീരുമാനം.

2015ലാണ് പിച്ചൈ ഗൂഗിളിന്റെ സി.ഇ.ഒയാകുന്നത്. 2014ൽ അദ്ദേഹത്തിന് 25 കോടി ഡോളറിന്റെ ഓഹരികൾ ഗൂഗിൾ പ്രതിഫല ഇനത്തിൽ നൽകിയിരുന്നു. 2015ൽ 10 കോടി ഡോളറിന്റെയും 2016ൽ 20 കോടി ഡോളറിന്റെയും ഓഹരികൾ ലഭിച്ചും. 2017ലും 2018ലും ആനുകൂല്യം അദ്ദേഹം നിഷേധിച്ചു. അദ്ദേഹം വേണ്ടെന്നുവച്ച ഓഹരികളും മൂല്യം വ്യക്തമല്ല. 2016ൽ പിച്ചൈ വാങ്ങിയ ശമ്പളം 6.50 ലക്ഷം ഡോളറാണ്; അതായത് ഏകദേശം നാലരക്കോടി രൂപ.