പെരുമ്പാവൂർ: പോഞ്ഞാശേരി ചുണ്ടമലയിൽ നിർമ്മാണത്തിനിടെ കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്നുവീണ് രണ്ട് ബംഗാൾ തൊഴിലാളികൾ മരിച്ചു. ബംഗാൾ മുർഷിദാബാദ് സ്വദേശികളായ റിപൻ ഷെഖ് (18) , ഷുബോ ഷെഖ് (25) എന്നിവരാണ് മരിച്ചത്. താൽക്കാലിക ചവിട്ടുപടി തകർന്ന് ഇവർ വീഴുകയായിരുന്നു.മറ്റു തൊഴിലാളികൾ ചേർന്ന് ആലുവ രാജഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കേരള സർക്കാരിന്റെ ഭവനം ഫൗണ്ടേഷന്റെ ജനനി പദ്ധതിയുടെ ഭാഗമായി 12 നിലയുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത് . ബംഗാൾ സ്വദേശികളായ 40 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്.