ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ട്രാവൽ ബുക്കിംഗ് സൈറ്റായ ഇന്ത്യൻ റെയിൽവേയുടെ ഐ.ആർ.സി.ടി.സി സൈറ്റിൽ അശ്ലീല പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നതിരെ പരാതി നൽകിയയാൾക്ക് കിട്ടിയത് മുട്ടൻ പണി.
താൻ ഉപയോഗിക്കുന്ന ഐ.ആർ.സി.ടി.സിയുടെ ആപ്പിൽ അശ്ലീല പരസ്യങ്ങളാണ് തുടർച്ചയായി പ്രത്യക്ഷപ്പെടുന്നതെന്നും ഇത് വളരെ നാണക്കേടും അസ്വസ്ഥതയുണ്ടാക്കുന്നുമാണ് എന്ന് സ്ക്രീൻഷോട്ട് അടക്കമാണ് പരാതിക്കാരൻ ട്വീറ്റ് ചെയ്തത്. ട്വിറ്റർ പോസ്റ്റിൽ കേന്ദ്ര റെയിൽവേ മന്ത്രി, റെയിൽവേ മന്ത്രാലയം,ഐ.ആർ.സി.ടി.സി ഒഫീഷ്യൽ അക്കൗണ്ട് എന്നിവയെ ടാഗ് ചെയ്തിരുന്നു.
എന്നാൽ പരാതി പറഞ്ഞയാൾക്ക് ഐ.ആർ.സി.ടി.സിക്ക് വേണ്ടി റെയിൽസേവ നൽകിയ മറുപടി ഇങ്ങനെയായിരുന്നു. ഐ.ആർ.സി.ടി.യിൽ പരസ്യം പരസ്യം കാണിക്കാന്‍ ഉപയോഗിക്കുന്നത് ഗൂഗിളിന്റെ സേവനമായ ADX ആണ്. ഈ പരസ്യങ്ങൾ ഉപയോക്താക്കളെ മനസിലാക്കിയുള്ള കുക്കികൾ ഉപയോഗിച്ച് പ്രത്യക്ഷപ്പെടുന്നതാണ്. പരസ്യങ്ങൾ നിങ്ങളുടെ ബ്രൗസിംഗ് ഹിസ്റ്ററി അനുസരിച്ചാണ് വരുന്നത്.
നിങ്ങൾഏത് കാര്യമാണോ കൂടുതൽ തിരയുന്നത് അത് സംബന്ധിച്ച പരസ്യങ്ങൾ പ്രത്യക്ഷപ്പെടും. ദയവായി നിങ്ങളുടെ ബ്രൗസർ കുക്കികൾ ക്ലിയര്‍ ചെയ്യുക. ഹിസ്റ്ററി ക്ലിയർ ചെയ്യുക ഇത്തരം ആഡുകള്‍ നിങ്ങൾക്ക് അവഗണിക്കാം. വടികൊടുത്ത് അടി വാങ്ങുകയാണ് ഇദ്ദേഹം എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായം.
പക്ഷെ അശ്ലീല കണ്ടന്റ് കാണാത്തവരുടെ ഫോണിലും ചിലപ്പോൾ ഈ പരസ്യങ്ങൾ പ്രത്യക്ഷപ്പെടാൻാ സാദ്ധ്യതയുണ്ടെന്നാണ് സൈബർ വിദഗ്ദ്ധരുടെ അഭിപ്രായം.