ന്യൂഡൽഹി: ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ നരേന്ദ്രമോദി മന്ത്രിസഭയിലേക്കില്ല. ബി.ജെ.പി അദ്ധ്യക്ഷനായി തുടരാനാണ് തീരുമാനം. അർജുൻ റാം മേഘ്‌വാൾ, പ്രകാശ് ജാവഡേക്കർ, ധർമേന്ദ്ര പ്രധാൻ, രവിശങ്കർ പ്രസാദ്, നരേന്ദ്രസിങ് തോമർ എന്നിവർ കേന്ദ്രമന്ത്രിമാരാകും. മന്ത്രിസഭയുമായി ബന്ധപ്പെട്ട ചർച്ചകൾ തലസ്ഥാനത്ത് പുരോഗമിക്കുകയാണ്.
നരേന്ദ്രമോദിയുമായി രാജ്നാഥ് സിംഗ് ചർച്ച നടത്തുകാണ്. അജിത് ഡോവൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി തുടരാനും തീരുമാനിച്ചു. എന്നാൽ അരുൺ ജെയ്റ്റ്ലി ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മന്ത്രസഭയിൽ പിന്മാറിയിരുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ തന്നെ അലട്ടുകയാണെന്നും, അതിനാൽ ചികിത്സയും ആരോഗ്യവും ശ്രദ്ധിക്കുന്നതിന് പുതിയ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാക്കണമെന്നാണ് മോദിക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നത്. നരേന്ദ്രമോദി അരുൺ ജയ്റ്റ്‌ലിയെ കണ്ട് ചർച്ച നടത്തും. ജെയ്‌റ്റ്ലിയെ വകുപ്പില്ലാ മന്ത്രിയാകണമെന്നാണ് മോദിയുടെ ആവശ്യം
വ്യാഴാഴ്‌ചയാണ് പ്രധാനമന്ത്രിയായി മോദി വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നത്. രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ പാകിസ്ഥാനൊഴികെയുള്ള അയൽരാജ്യങ്ങളിലെ തലവന്മാരെല്ലാം പങ്കെടുക്കുമെന്നാണ് കരുതുന്നത്. വൈകിട്ട് 6.30നാണ് സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിക്കുക.