മ്യൂണിക് : ജർമ്മനിയിൽ നടന്ന ലോകകപ്പിൽ 10 മീറ്റർ എയർ പിസ്റ്റളിൽ നാലാം സ്ഥാനത്തായെങ്കിലും ഇന്ത്യൻ വനിതാ ഷൂട്ടിംഗ് താരം മനു ഭാക്കർ 2020 ടോക്കിയോ ഒളിമ്പിക്സിനുള്ള ക്വാട്ടാ ബർത്ത് സ്വന്തമാക്കി. ഇന്ത്യൻ താരങ്ങളായ അപൂർവി ചന്ദേലയും രാഹി സർനോബത്തും ലോകകപ്പിൽ സ്വർണം നേടിയിരുന്നു.