cricket-world-cup-

ലണ്ടൻ: തകർപ്പൻ അടികളിലൂടെ ആരാധകരുടെ പ്രിയങ്കരനായ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത് ലോകകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നവർ ഏറെ. എന്നാൽ പന്ത് ആരാധകർക്ക് പ്രിയങ്കരാനായിരുന്നെങ്കിലും സെല്ക്ടർമാർക്ക് പ്രിയങ്കരനായില്ല. ഋഷഭ് പന്തിനെ തഴഞ്ഞ് ദിനേശ് കാർത്തിക്കിനെയാണ് ലോകകപ്പിൽ റിസർവ് വിക്കറ്റ് കീപ്പറായി സെലക്ടർമാർ തിരഞ്ഞെടുത്തത്.

ടീമിലില്ലെങ്കിലും ഇന്ത്യൻ ടീമിന് ആശംസയുമായി ഋഷഭ് പന്ത് ട്വീറ്റ് ചെയ്തു. 'ഇന്ത്യയുടെ നീലക്കുപ്പായം അണിയുന്നതിനേക്കാൾ അഭിമാനകരമായി മറ്റൊന്നുമില്ല. ഇംഗ്ലണ്ടിൽ പരാജയമറിയാതെ മുന്നേറാൻ കഴിയട്ടെ. കിരീടവുമായി തിരിച്ചുവരൂ..' എന്നായിരുന്നു പന്തിന്റെ ട്വീറ്റ്.

Donning the blue for the nation is a feeling nothing else can even come close to 🙏🏻 Wishing Team India a killer run to the 🏆 Bring it home boys !! Good luck 💪🏻 🇮🇳 @BCCI #JaiHind pic.twitter.com/oN2gbrn4BP

— Rishabh Pant (@RishabPant777) May 28, 2019