പൊലീസും ലാത്തിയും എന്നുകേട്ടാൽ ലാത്തിച്ചാർജ്ജ് ഓർമ്മവരുന്നവർക്ക് ഇതാ കർണാടകയിലെ ഹൂബ്ലി പൊലീസ് സ്റ്റേഷനിൽ നിന്നൊരു മറുപടി. മർദ്ദനത്തിന് ഉപയോഗിക്കുന്ന ലാത്തിയിൽ സംഗീതമഴ തീർക്കുകയാണ് ഹുബ്ലി റൂറൽ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ചന്ദ്രകാന്ത് ഹുട്ഗെ.
ചന്ദ്രകാന്ത് ഹുട്ട്ഗെയുടെ മാസ്മരിക പ്രകടനം കണ്ട് അദ്ഭുതപ്പെടുകയാണ് സോഷ്യൽ ലോകം. അക്രമിയെയും പ്രതിഷേധക്കാരെയും നിയമവിരുദ്ധരെയും അടക്കി നിർത്താൻ ഡിപ്പാർട്ട്മെന്റ് നൽകിയ ലാത്തി ഹുട്ട്ഗെക്കിന്ന് ഒരു സംഗീതോപകരണം കൂടിയാണ്. അല്ലറ ചില്ലറ മിനുക്കുപണികളൊക്കെ നടത്തിയാണ് ലാത്തിയിൽ ഇദ്ദേഹം സംഗീതം തീർക്കുന്നത്.
ബംഗളൂരു എ.ഡി.ജി.പി ഭാസ്കർ റാവു ഹുട്ട്ഗെയുടെ പ്രകടനം തന്റെ ട്വിറ്റർ ഹാൻഡിലിലൂടെ പങ്കുവെച്ചതോടെയാണ് കാക്കിക്കുള്ളിലെയും ലാത്തിതുമ്പത്തെയും കലാകാരനെ ലോകമറിയുന്നത്.
Chandrakant Hutgi, Head Constable from Hubli Rural Police station has converted his Deadly Fiber Lathi into a Musical Instrument... we are proud of him... pic.twitter.com/gyZWhk1lkb
— Bhaskar Rao IPS (@deepolice12) May 28, 2019