ലണ്ടൻ: ആവേശത്തിന്റെ ആരവങ്ങളുമായി ലോകകപ്പ് ക്രിക്കറ്റിന്റെ 12-ാം എഡിഷന് ലണ്ടനിൽ തിരശ്ശീല ഉയർന്നു. ബക്കിംഗ് കൊട്ടാരത്തിന് സമീപമുള്ള ദി മാൾ റോഡ് ചടങ്ങുകൾക്ക് വേദിയായി. ടീംക്യാപ്ടൻമാർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തി. പങ്കെടുത്തു. ഇന്ത്യൻ ക്യാപ്ടൻ വിരാട് കോഹ്‌ലിയെ കൈയടികളോടെയാണ് കാണികൾ സ്വീകരിച്ചത്. ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്സും ഉദ്ഘാടനച്ചടങ്ങിലെ താരമായി.
മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലർക്ക് ജേതാക്കൾക്കുള്ള ഐ.സി.സി ട്രോഫി വേദിയിലെത്തിച്ചു. തുടർന്ന് ടീം ക്യാപ്ടൻമാർ ബക്കിങ്ഹാം കൊട്ടാരത്തിലെത്തി എലിസബത്ത് രാജ്ഞിയെ സന്ദർശിച്ചു. ഒരു മണിക്കൂർ നീണ്ടുനിന്ന ഉദ്ഘാടന ചടങ്ങിൽ വിവിധ രാജ്യങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നാലായിരം പേർക്കാണ് ക്ഷണമുണ്ടായിരുന്നത്. ഇംഗ്ലണ്ട് താരമായിരുന്ന ആൻഡ്രു ഫ്‌ളിന്റോഫ് ആയിരുന്നു ചടങ്ങിന്റെ അവതാരകൻ.
ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇന്ത്യൻ സമയം വ്യാഴാഴ്ച്ച വൈകുന്നേരം മൂന്നു മണിക്കാണ് ഈ മത്സരം. ഇന്ത്യയുടെ ആദ്യ മത്സരം അഞ്ചാം തീയതി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ്.
Look who's arrived at the #CWC19 Opening Party 👀 pic.twitter.com/QJAoUEWVfl
— Cricket World Cup (@cricketworldcup) May 29, 2019