salman-rushdie

ന്യൂഡൽഹി: ലോകപ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരനായ സൽമാൻ റുഷ്ദിയുടെ പേരിൽ വ്യാജപ്രചാരണം. റുഷ്ദിയുടെ ചിത്രത്തോടൊപ്പം അദ്ദേഹത്തിന്റെ വാക്കുകളാണെന്ന തരത്തിലുള്ള പ്രചാരണമാണ് നടത്തിയത്. 'അവർ പാക്കിസ്ഥാനിയോ ഇന്ത്യക്കാരനോ ആവാം, വിദ്യാഭ്യാസമുള്ളവനോ ഇല്ലാത്തവരോ ആവാം, ദരിദ്രനോ സമ്പന്നനോ ആവാം, എന്നിരുന്നാലും 99 ശതമാനം മുസ്‌ലീങ്ങളും ചിന്തകൾകൊണ്ട് തീവ്രവാദികളാണ്, സാഹോദര്യത്തിന്റെ മേലങ്കി അണിഞ്ഞാലും'. എന്ന ഉദ്ധരണിയാണ് വ്യാപകമായി പ്രചരിച്ചത്.

ട്വിറ്ററിൽ വന്ന ഈ ഉദ്ധരണി മുമ്പും പ്രചരിച്ചിട്ടുണ്ട്. ഇതിനെതിരെ ​ സൽമാൻ റുഷ്ദി രംഗത്തെത്തുകയും ചെയ്തിരുന്നു. 2015ൽ സൽമാൻ റുഷ്ദി ഇത് തന്റേതല്ലെന്ന് ട്വീറ്റ് ചെയ്യുകയും ശ്രദ്ധയിൽ പെടുത്തിയ വ്യക്തിയോട് ഉറവിടം കണ്ടെത്തിക്കൊടുത്തതിൽ നന്ദി പറയുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതേ വാക്കുകൾ ഉപയോഗിച്ചാണ് വീണ്ടും പ്രചരണം നടക്കുന്നത്.

അന്ന് സോഷ്യൽ മീഡിയയിൽ വലിയതോതിൽ ചർച്ച ചെയ്യപ്പെട്ടിട്ടും വീണ്ടും അതേ വാചകങ്ങൾ അദ്ദേഹത്തിന്റെ ചിത്രത്തിനൊപ്പം ചേർത്ത് പ്രചരിപ്പിക്കുകയാണ്. വ്യാജ പ്രചരണത്തിനെതിരെ ശക്തമായ ക്യാമ്പയിൽ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ വംശജനായ സൽമാൻ റുഷ്ദി ലോകത്ത് അറിയപ്പെടുന്ന ബ്രിട്ടീഷ് എഴുത്തുകാരനാണ്.

"99 % मुसलमान सोच से कट्टर आतंकवादी ही होते हैं चाहे वह भाईचारे का कितना ही दिखावा करें" - सलमान रुश्दी ।*

— tikam nariani (@tikam53) May 16, 2019


@arrowsmithwoman @NAInfidels @SalmanRushdie LMAO HERE IS THE ORIGINAL QUOTE. WOOOOOOWWWWW pic.twitter.com/tcsJMgSo5F

— Lucy Wolf (@LucyGoesHard) March 7, 2015