ദുൽഖർ നിർമ്മിച്ച് നവാഗതനായ ഷംസു സൈബ സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടില്ലാത്ത ചിത്രത്തിൽ പ്രേമം ഫെയിം അനുപമ പരമേശ്വരൻ കാമറയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നു. സഹസംവിധായികയാണ് അനുപമ. ഭാവിയിൽ സംവിധായികയാകുകയാണ് തന്റെ ലക്ഷ്യമെന്ന് അനുപമ സിറ്റി കൗമുദിയോട് പറഞ്ഞു.
അതേ സമയം ചിത്രത്തിലെ നാലു നായികമാരിലൊരാണ് അനുപമ. അനുസിതാരയും നിഖില വിമലും ഒരു പുതുമുഖവുമാണ് മറ്റ് നായികമാർ.അഭിനയം കഴിഞ്ഞ് ബാക്കിയുള്ള സമയത്താണ് അനുപമ സഹസംവിധായികയുടെ റോളിലെത്തുന്നത്.ജേക്കബ് ഗ്രിഗറിയാണ് നായകൻ. ചിത്രീകരണം ആലുവയിൽ പുരോഗമിക്കുന്നു. അനുപമ മലയാളത്തിൽ ഒടുവിൽ അഭിനയിച്ചത് ജോമോന്റെ സുവിശേഷങ്ങളിലാണ്. തെലുങ്കിലെ തിരക്കേറിയ നായികയായ അനുപമ ഒന്നരവർഷത്തിന് ശേഷമാണ് മലയാളത്തിൽ അഭിനയിക്കുന്നത്.