രാജ്യമെമ്പാടും വിജയ തരംഗം തീർത്ത കന്നഡ ചിത്രം കെ.ജി.എഫിന്റെ രണ്ടാം ഭാഗമായ കെ.ജി.എഫ് ചാപ്റ്റർ 2ൽ ഇന്ദിരാഗാന്ധിയുടെ വേഷത്തിൽ രവീണാ ടണ്ടൻ എത്തുന്നു. പ്രകാശ് നീൽ സംവിധാനം ചെയ്ത് കന്നഡ സൂപ്പർ താരം യഷ് അഭിനയിച്ച കെ.ജി. എഫിന്റെ രണ്ടാം ഭാഗം 1951 മുതൽ വർത്തമാനകാലം വരെയുള്ള കഥയാണ് പറയുന്നത്. ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയും ചിത്രത്തിൽ കഥാപാത്രമാകുന്നുണ്ട്. ഈ വേഷത്തിൽ എൻ.ടി. ആർ. കഥാനായകഡു ഉൾപ്പെടെ ഒട്ടേറെ ചിത്രങ്ങളിൽ ഇന്ദിരാഗാന്ധിയായി അഭിനയിച്ച സുപ്രിയാ വിനോദിന് പകരം രവീണയെ കാസ്റ്റ് ചെയ്തത് ഏറെ ചർച്ചകൾക്കിടയാക്കിയിട്ടുണ്ട്. ലോകവ്യാപകമായി ഡിസംബറിൽ കെ.ജി.എഫ് ചാപ്റ്റർ 2 തിയേറ്ററുകളിലെത്തും.