എരുക്കിന്റെ ഇല പ്രമേഹം പ്രതിരോധിക്കുന്നതിന് പുറമേ പലതരം ആരോഗ്യപ്രശ്നങ്ങൾക്കും പ്രതിവിധിയാണ്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കും. എരുക്കിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പു നീക്കാൻ സഹായകമാണ്. ഇങ്ങനെ അമിതവണ്ണം ഒഴിവാക്കാം. ഛർദ്ദി, വയറിളക്കം എന്നിവയ്ക്കെല്ലാം മികച്ച പ്രതിവിധിയാണ്. ദഹനം സുഗമമാക്കാനും സഹായിക്കും.
ആസ്ത്മ പോലുള്ള ശ്വസനപ്രശ്നങ്ങൾക്കുള്ള ഔഷധവുമാണ് എരുക്കില. ഇതിട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കാം. ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട് . മാത്രമല്ല, ശരീരത്തിലെ ടോക്സിനുകൾ നീക്കുന്നതിലൂടെ മാരകരോഗങ്ങളെ പ്രതിരോധിക്കുകയും കരളിനെയും കിഡ്നിയെയും സംരക്ഷിക്കുകയും ചെയ്യും. രക്തസമ്മർദ്ദം, ഹൈപ്പർ ടെൻഷൻ എന്നിവ നിയന്ത്രിക്കാനും എരുക്ക് ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം. രക്തപ്രവാഹം സുഗമമാക്കാൻ സഹായിക്കുന്നതിലൂടെ ഹൃദയാരോഗ്യവും സംരക്ഷിക്കും. എരുക്കില വെള്ളം കുടിക്കുന്നത് പനി ശമിപ്പിക്കാനും ഈ സമയത്ത് ശരീരത്തിന്റെ താപനില താഴ്ത്താനും സഹായിക്കും.