usha-takur

ഇന്ദോർ: പ്രഗ്യ സിംഗിന് ശേഷം മഹാത്മാഗാന്ധിയുടെ കൊലപാതകി നാഥുറാം ഗോഡ്സേയെ പുകഴ്തത്തി മദ്ധ്യപ്രദേശിലെ ബി.ജെ.പി എം.പി. മദ്ധ്യപ്രദേശിലെ മഹോമിൽ നിന്നുമുളള ബി.ജെ.പി എം.പിയായ ഉഷ താക്കൂറാണ് ഗോഡ്സേയെ 'ദേശീയവാദി' എന്നു വിളിച്ചുകൊണ്ട് പ്രശംസിച്ചത്. ഗോഡ്സെ സ്വരാജ്യത്തെക്കുറിച്ച് എന്നും ആകുലപ്പെട്ടിരുന്ന ആളായിരുന്നുവെന്നും ഉഷ താക്കൂർ പറ‌ഞ്ഞു.

'എന്തുകൊണ്ടാണ് ഗാന്ധിയെ കൊല്ലാൻ അദ്ദേഹം(ഗോഡ്സെ) തീരുമാനിച്ചതെന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ. എനിക്ക് തോന്നുന്നത് നമ്മളാരും അതിനെക്കുറിച്ച് ഒരു വാക്ക് പോലും സംസാരിക്കേണ്ടതില്ല എന്നാണ്.' ഉഷ താക്കൂർ പറ‌ഞ്ഞു. 2014ൽ ഗുജറാത്തിൽ നടക്കാറുളള 'ഗർഭ' നൃത്തോൽസവത്തിൽ നിന്നും മുസ്ലീങ്ങളെ വിലക്കണമെന്ന് ഉഷ ആവശ്യപ്പെട്ടത് വിവാദമായിരുന്നു.