mammootty-family

മലയാള സിനിമയുടെ അഭിമാനമാണ് മെഗാ സ്‌റ്റാർ മമ്മൂട്ടി. സിനിമാ മേഖലയിൽ മാത്രമല്ല സ്വന്തം ജീവിതത്തിലും മമ്മൂട്ടി എന്ന വ്യക്തി ഒരു മാതൃകയാണ്. സൂപ്പർതാരമെന്നും താരരാജാവെന്നുമെല്ലാം ആരാധകർ വാഴ്‌ത്തുമ്പോഴും തന്റെ കുടുംബത്തിന് അദ്ദേഹം എന്നും പ്രിയപ്പെട്ട ഭർത്താവും വാപ്പച്ചിയുമൊക്കെയാണ്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ മമ്മൂട്ടിയുടെ മകൾ സുറുമി, വാപ്പച്ചിയെ പറ്റി പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

'എപ്പോഴും തിരക്കാണെങ്കിൽ പോലും കുടുംബകാര്യങ്ങളിൽ വാപ്പച്ചി വളരെയെറെ ശ്രദ്ധയുള്ളയാളാണ്. നാട്ടിലല്ല ഞങ്ങൾ വള‌ർന്നതെങ്കിൽ കൂടി മലയാളത്തിൽ സംസാരിക്കാനെ വാപ്പച്ചി സമ്മതിക്കൂ. എന്തൊക്കെ പറഞ്ഞുകഴിഞ്ഞാലും മലയാളത്തിൽ തന്നെ സംസാരിക്കണം'- സുറുമി പറയുന്നു. എന്നാൽ ഇക്കാര്യത്തിലെല്ലാം അമ്മയുടെ പിന്തുണ ഏറെ വലുതാണെന്നും സുറുമി വ്യക്തമാക്കുന്നു.