9 മണിമുതൽ അഞ്ചുവരെയുള്ള കോർപ്പറേറ്റ് ജോലികൾ നിങ്ങൾക്ക് മടുത്തോ? നിലവിലെ നിങ്ങളുടെ ജോലിയിൽ നിങ്ങൾക്ക് സംതൃപ്തി ഇല്ലേ? ഇല്ല എന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ നിങ്ങളുടെ മനം മടുപ്പിക്കാത്ത, നിങ്ങൾക്ക് ആസ്വദിച്ച് ചെയ്യാൻ പറ്റിയ ചില ജോലികളുണ്ട്. അവയേതൊക്കെയാണെന്ന് നോക്കാം...
1-ആലിംഗനം സ്പെഷ്യലിസ്‌റ്റ്
ആലിംഗനമോ? അതെന്ത് ജോലി എന്ന് ചിന്തിക്കാൻ വരട്ടെ, മാനസിക സമ്മർദം കുറയ്ക്കാൻ ആലിംഗനത്തിന് സാധിക്കും. അമേരിക്കയിലും ജപ്പാനിലുമൊക്കെ ഇത്തരത്തിലുള്ള ജോലിക്ക് ഉയർന്ന് പ്രതിഫലമാണ് നൽകുന്നത്.
2- ഉറക്കം സ്പെഷ്യലിസ്‌റ്റ്
ജോലിക്കൊന്നും പോകാതെ കുറേ സമയം കിടന്നുറങ്ങണം എന്ന് ചിന്തിക്കുന്നവരാണ് നമ്മളോരോരുത്തരും. ചെറിയൊരു വിശ്രമ വേള കിട്ടിയാൽ അപ്പോൾ ഉറങ്ങുന്നവരുമുണ്ട്. അത്തരത്തിലുള്ള ആളുകൾക്ക് പറ്റിയ ജോലിയാണ് ആഢംബര കിടക്ക പരിശോധിക്കുക എന്നത്.
3-സ്വകാര്യ ദ്വീപിന്റെ കെയർ ടേക്കർ
മനോഹരമായ ദ്വീപിന്റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് കൈനിറയെ പണം നേടാം. കോടീശ്വരന്മാരുടെ അധീനതയിലുള്ള ദ്വീപിന്റെ എല്ലാ കാര്യങ്ങളും നോക്കി നടത്തുകയാണ് ചുമതല.
4-വാട്ടർസ്ലൈഡ് ടെസ്റ്ററുകൾ
ആരോഗ്യ പരിശോധനകൾക്ക് ശേഷം നിങ്ങൾക്ക് വാട്ടർ സ്ലൈഡ് ടെസ്റ്ററാകാം. റൈഡുകൾ സുരക്ഷിതമാണോയെന്ന് പരിശോധിക്കലാണ് ജോലി.
5-നെറ്റ്ഫ്ലിക്‌സ് ടെസ്‌റ്റർ
ഇതും ഒരു ജോലിയാണ്. നെറ്റ് ഫ്ലിക്സ്‌കാണാനും അത് കഴിഞ്ഞ് അഭിപ്രായം പറയാനും വേണ്ട നിർദേശങ്ങൾ നൽകാനും പറ്റുമെങ്കിൽ നിങ്ങൾക്ക് ഈ ജോലി തിരഞ്ഞെടുക്കാം.
6-ഒട്ടകപ്പക്ഷിയുടെ കുഞ്ഞിനെ പരിചരിക്കൽ
ഒട്ടകപ്പക്ഷിയുടെ കുഞ്ഞിന് തീറ്റ കൊടുത്ത്, അതിനൊപ്പം കളിക്കലാണ് ജോലി.
7-ബോഡി പെയ്ന്റർ
ബോഡി പെയിന്റിംഗ് ചെയ്യാൻ ഇഷ്ടമുള്ള ധാരാളം ആളുകളുണ്ട്. അത്തരക്കാർക്ക് ഈ ജോലി തിരഞ്ഞെടുക്കാം.
8-പ്രൊഫഷണൽ ട്രാവലർ
യാത്ര ചെയ്യാൻ ഇഷ്ടമുള്ളയാളുകൾക്ക് അത് തന്നെ ജോലിയായി സ്വീകരിക്കാം. ലോകത്തിന്റെ വിവിധയിടങ്ങളിലേക്ക് യാത്ര ചെയ്യുകയും യാത്രയെക്കുറിച്ച് ബ്ലോഗ് എഴുതുക, വ്ലോഗിംഗ് നടത്തുക തുടങ്ങിയവയാണ് ജോലി.
9-നെയിൽ പോളിഷിന് പേരിടൽ
നെയിൽ പോളിഷിന് ആകർഷകമായ പേരിടലാണ് ഈ ജോലി
10- ഐസ്ക്രീം ടെസ്റ്റർ
ഐസ്ക്രീം കഴിക്കാൻ ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. അവർക്ക് പറ്റിയ ജോലിയാണിത്. കമ്പനി ഉണ്ടാക്കുന്ന ഐസ്ക്രീമിന് രുചിയുണ്ടോയെന്ന് പരിശോധിക്കലാണ് ജോലി.