arthana-binua

ഇൻസ്റ്റാഗ്രാം ചാറ്റിങ് പ്ലാറ്റ്ഫോമിലൂടെ തന്നെ തെറി വിളിച്ചയാൾക്ക് അർഹിക്കുന്ന മറുപടി നൽകി നടി അർത്ഥന ബിനു. അർത്ഥനയുടെ ഇൻസ്റ്റാഗ്രാം മെസ്സേജ് ബോക്സിൽ മോശം പദം ഉപയോഗിച്ച് യദു കൃഷ്ണൻ എന്നൊരാളാണ് മെസ്സേജ് അയച്ചത്. എന്നാൽ ഇതിൽ പതറാതെ, അപ്പോൾ തന്നെ മെസ്സേജിന്റെ സ്ക്രീൻഗ്രാബ് എടുത്ത് നടി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി ആക്കുകയായിരുന്നു. ചിത്രത്തിനൊപ്പം ഇയാൾക്കുള്ള മറുപടിയും അർത്ഥന നല്കിയിട്ടുണ്ട്.

binu

"ഞാൻ പോണോ വേണ്ടയോ എന്നൊക്കെ ഞാൻ തീരുമാനിച്ചോളാ . പിന്നെ, ഞാൻ എന്താണെന്നും എനിക്ക് അറിയാം.ആരുടെയെങ്കിലും അറ്റെൻഷൻ ആണ് വേണ്ടതെങ്കിൽ ദാ സ്റ്റോറി ഇട്ടിട്ടുണ്ട്.' അർത്ഥന തന്റെ സ്റ്റോറിയോടൊപ്പം കുറിച്ചു.

'മുദുഗൗ' എന്ന ചിത്രത്തിൽ ഗോകുൽ സുരേഷിന്റെ നായികയായാണ് അർത്ഥന ബിനു സിനിമയിലേക്ക് രംഗപ്രവേശം ചെയ്യുന്നത്, പിന്നീട് തമിഴ് തെലുങ്ക്, സിനിമകളിലൂടെ അർത്ഥന സിനിമാലോകത്ത് സജീവമായി. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായി ഇടപെടുന്നയാളാണ് അർത്ഥന.