kaumudy-news-headlines

1. ഇന്ത്യയുടെ പ്റധാനമന്ത്റി പദത്തിലേക്കുള്ള രണ്ടാമൂഴത്തിന് എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കി നരേന്ദ്റ മോദി. സത്യപ്റതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്റം ശേഷിക്കെ രാഷ്ട്റ പിതാവ് മഹാത്മാ ഗാന്ധിക്കും മുൻ പ്റധാനമന്ത്റി അടൽ ബിഹാരി വാജ്‌പേയിക്കും രാജ്യത്തിനായി ജീവൻ ബലി അർപ്പിച്ച സൈനികർക്കും മോദി ആദരാജ്ഞലികൾ അർപ്പിച്ചു. രാജ്ഘട്ടിലും അടൽ സമാധിയിലും ദേശീയ യുദ്ധ സ്മാരകത്തിലും എത്തി മോദി പുഷ്പാഞ്ജലി അർപ്പിച്ചു. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായും മോദിയെ അനുഗമിച്ചു


2. ഇന്ന് വൈകിട്ട് ഏഴിനാണ് സത്യപ്റതിജ്ഞ. രാഷ്ട്റപതി ഭവൻ അങ്കണത്തിൽ നടക്കുന്ന സത്യപ്റതിജ്ഞാ ചടങ്ങിൽ മോദിക്കൊപ്പം രാജ്നാഥ് സിംഗ്, നിതിൻ ഗഡ്കരി, പ്റകാശ് ജാവദേക്കർ, രവിശങ്കർ പ്റസാദ്, പീയൂഷ് ഗോയൽ, സ്മൃതി ഇറാനി, നിർമ്മല സീതാരാമൻ, നരേന്ദ്റസിംഗ് തോമർ, അർജുൻ മേഘ്വാൾ തുടങ്ങി ഒന്നാം മോദി സർക്കാരിലെ പ്റമുഖരും ഏതാനും പുതുമുഖങ്ങളും സത്യപ്റതിജ്ഞ ചെയ്യും എന്നാണ് സൂചന. രാഷ്ട്റപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും. മന്ത്റിസഭയിലേക്ക് വരാതെ ദേശീയ അദ്ധ്യക്ഷനായി തന്നെ അമിത് ഷാ തുടരും എന്നാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട്.
3. തിരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന്റെ പ്റതിഫലനം പോലെ രാഷ്ട്റപതി ഭവൻ കണ്ട ഏറ്റവും വലിയ ചടങ്ങിലായിരിക്കും സത്യപ്റതിജ്ഞ. 6,500 അതിഥികൾ ചടങ്ങിൽ പങ്കെടുക്കും. കേരളത്തിൽ നിന്ന് അൽഫോൺസ് കണ്ണന്താനം, വി.മുരളീധരൻ എം.പി, കുമ്മനം രാജശേഖരൻ എന്നിവരെ ആണ് മന്ത്റി സഭയിലേക്ക് പറഞ്ഞു കേൾക്കുന്നത്. കണ്ണന്താനം കേന്ദ്റ ടൂറിസം മന്ത്റിയായി തുടരുമെന്ന് റിപ്പോർട്ടുണ്ട്. ധനമന്ത്റി അരുൺ ജെയ്ലി ആരോഗ്യ കാരണങ്ങളാൽ മന്ത്റി സഭയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് മോദിക്ക് ഇന്നലെ കത്ത് നൽകി. ആരോഗ്യപ്റശ്നങ്ങൾ കാരണം വിദേശകാര്യമന്ത്റി സുഷമസ്വരാജും മന്ത്റിസഭയിൽ ഉണ്ടാവില്ലെന്നാണ് റിപ്പോർട്ട്.
4. അനധികൃത സ്വത്ത് സമ്പാദന കേസിൽ അന്വേഷണം നേരിടുന്ന റോബർട്ട് വദ്റ എൻഫോഴ്സ്‌മെന്റ് ഡയറക്റേ്ടറ്റിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. ലണ്ടനിലെ ബ്റയൻസ്റ്റൺ സ്‌ക്വയറിലും എൻ.സി.ആറിലും ഉൾപ്പെടെ കോടി കണക്കിന് രൂപ വിലമതിക്കുന്ന വസ്തു വകകൾ വാങ്ങാൻ കള്ളപ്പണം വെളുപ്പിച്ചു എന്ന കേസുകളിൽ ചോദ്യം ചെയ്യലിന് ആണ് വദ്റ ഇ.ഡിക്ക് മുന്നിൽ ഹാജരായത്
5. കേസുമായി ബന്ധപ്പെട്ട് വദ്റ ഇ.ഡിക്ക് മുന്നിൽ ഹാജരാകുന്നത് ഇത് ഒൻപതാം തവണ. അധികാരത്തിൽ വീണ്ടും എത്തിയാൽ വദ്റയെ ജയിലിൽ അടയ്ക്കും എന്ന് ബി.ജെ.പി പ്റഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഏപ്റിലിൽ ആണ് വിചാരണ കോടതി റോബർട്ട് വദ്റയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. വദ്റയുടെ മുൻകൂർ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച ഇ.ഡി ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു
6. ചെയർമാനെ ചൊല്ലി കേരള കോൺഗ്റസിൽ ഉടലെടുത്ത പൊട്ടിത്തെറിക്ക് ശമനമായില്ല. ചെയർമാൻ സ്ഥാനം തീരുമാനിക്കേണ്ടത് സമവായത്തിലൂടെ എന്ന് പി.ജെ. ജോസഫ്. കമ്മിറ്റികൾ സമവായത്തിലൂടെ തീരുമാനം എടുക്കണം എന്നാണ് ഭരണഘടനയിൽ പറയുന്നത്. സംസ്ഥാന കമ്മിറ്റി വിളിച്ച് ഭൂരിപക്ഷം തെളിയിച്ചല്ല തീരുമാനിക്കേണ്ടത്. തീരുമാനങ്ങൾക്ക് എതിര് നിൽക്കുന്നത്, പാർട്ടിയെ പിളർത്താൻ ശ്റമിക്കുന്നവർ. തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകിയിട്ടില്ല എന്നും പി.ജെ. ജോസഫി
7. പ്റതികരണം, ചിലരുടെ സ്വാർത്ഥ താത്പര്യങ്ങൾക്കു വേണ്ടി പാർട്ടിയെ പിളർത്താൻ ശ്റമിക്കുന്നു എന്ന വൈസ് ചെയർമാൻ ജോസ് കെ മാണിയുടെ പ്റസ്താവനയ്ക്ക് മറുപടി ആയി. പാർട്ടിയെ തകർക്കാൻ ആരെയും അനുവദിക്കില്ല. ചില കേന്ദ്റങ്ങൾ വ്യാജ വാർത്തകൾ പുറത്ത് വിടുന്നു. കത്ത് കൊടുത്തു എന്ന് പറയുന്നവർ അത് പുറത്ത് വിടണമെന്നും ജോസ്.കെ.മാണി മാദ്ധ്യമങ്ങളോട്. ചെയർമാനെ തിരഞ്ഞെടുക്കേണ്ടത് സംസ്ഥാന സമിതിയാണ്. പാർട്ടിയിലെ തർക്കങ്ങൾ രമ്യമായി പരിഹരിക്കുമെന്നും ജോസ്.കെ. മാണി
8. ഒരു മാസത്തേക്ക് ചാനൽ ചർച്ചകൾക്ക് പാർട്ടി വക്താക്കൾ പോകേണ്ടത് ഇല്ല എന്ന നിലപാടിൽ കോൺഗ്റസ്. ടെലിവിഷൻ ചർച്ചകൾക്ക് പോകേണ്ടതില്ലെന്ന് എ.ഐ.സി.സി നേതൃത്വം അറിയിച്ചു. കോൺഗ്റസ് പ്റതിനിധികളെ പാനലിൽ ഉൾപ്പെടുത്തരുത് എന്ന് ചാനൽ പ്റതിനിധികളോടും എ.ഐ.സി.സി ആവശ്യപ്പെട്ടു. കോൺഗ്റസ് വക്താവ് രൺദീപ് സിംഗ് സുജേവാലയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
9. അതേസമയം, തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ കോൺഗ്റസ് അധ്യക്ഷ പദവിയിൽ തുടരാനാകില്ല എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് രാഹുൽ ഗാന്ധി. പാർട്ടിയുടെ അധ്യക്ഷ പദത്തിലേക്ക് ഒ.ബി.സി, എസ്.സി. എസ്. ടി വിഭാഗങ്ങളിൽ നിന്നുള്ള നേതാക്കളെ ആരെയെങ്കിലും പരിഗണിക്കണം എന്ന് രാഹുൽ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. സോണിയ ഗാന്ധിയും പ്റിയങ്ക ഗാന്ധിയും മുതിർന്ന കോൺഗ്റസ് നേതാക്കളും പലവട്ടം അനുനയ ചർച്ചകൾ നടത്തിയിട്ടും തീരുമാനം പുന പരിശോധിക്കാൻ രാഹുൽ തയ്യറായിട്ടില്ല. നെഹ്റു കുടുംബത്തിന് പുറത്ത് നിന്ന് ഒരാൾ കോൺഗ്റസ് അധ്യക്ഷ സ്ഥാനത്ത് വരട്ടെ എന്ന നിലപാടിലാണ് രാഹുൽ.
10. ഒരു മാസത്തിന് അകം പുതിയ അധ്യക്ഷനെ കണ്ടെത്തണം എന്ന് കഴിഞ്ഞ ദിവസം മുതിർന്ന നേതാക്കൾക്ക് നിർദേശം നൽകിയിരുന്നു. രാഹുലിന്റെ രാജി തീരുമാനത്തോടെ തിരഞ്ഞെടുപ്പ് തോൽവിക്ക് പുറമെ സംഘടാനാപരമായും വലിയ പ്റതിസന്ധിയാണ് കോൺഗ്റസ് നേരിടുന്നത്. ഇതിനിടെയാണ് ചാനൽ ചർച്ചകൾക്ക് ഒരു മാസത്തേക്ക് വക്താക്കളെ അയക്കേണ്ടതില്ല എന്ന തീരുമാനം എ.ഐ.സി.സി അറിയിക്കുന്നത്.
11. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ സി.ബി.ഐ കേസെടുത്തു. സി.ബി.ഐ കൊച്ചി യൂണിറ്റാണ് കേസെടുത്തത്. 11 പ്റതികൾക്ക് എതിരെയാണ് എഫ്.ഐ.ആർ . സി.സി.ടി.വി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ സി.ബി.ഐ ശേഖരിച്ചു. കേസിന്റെ തുടക്കം മുതൽ സി.ബി.ഐയും കേന്ദ്റ രഹസ്യാന്വേഷണ ഏജൻസികളും രഹസ്യ വിവരങ്ങൾ ശേഖരിച്ചിരുന്നു. സ്വർണക്കടത്തു കേസിൽ കൂടുതൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്കു പങ്കുള്ളതായി കേന്ദ്റ ഏജൻസികൾക്കു വിവരം ലഭിച്ചിട്ടുണ്ട്.
12. സ്വർണക്കടത്തു സംഘം തിരുവനന്തപുരം വിമാന താവളത്തിൽ ഇറങ്ങുമ്പോൾ മിക്കപ്പോഴും 5 അംഗ കസ്റ്റംസ് സംഘമായിരുന്നു ഡ്യൂട്ടിയിൽ. ഈ 5 കസ്റ്റംസ് ഉദ്യോഗസ്ഥരുടെയും മൊബൈൽ ഫോൺ, സെറീന സ്വർണവുമായി പിടിയിലായപ്പോൾ ഡി.ആർ.ഐ പിടിച്ചെടുത്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് കസ്റ്റംസുകാരുടെ പങ്കിനെ കുറിച്ചു സൂചന ലഭിച്ചത്. മൊബൈൽ ഫോണിൽ നിന്നു കിട്ടുന്ന വിവരം കൂടി പരിശോധിച്ച് ആയിരിക്കും ശേഷിക്കുന്ന 2 കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി