malala

ലണ്ടൻ: ഇന്ത്യയ്ക്കെതിരായ മലാലയുടെ ട്രോളിനെതിരെ സോഷ്യൽ മീഡിയ. ഐ.സി.സി വേൾഡ് കപ്പിന് മുന്നോടിയായി ബക്കിംങ് ഹാം കൊട്ടാരത്തിന് മുന്നിൽ ഒരു ചടങ്ങ് നടന്നിരുന്നു. ഇതിന്റെ ഭാഗമായി ലോകകപ്പിൽ മത്സരിക്കുന്ന പത്ത് രാജ്യങ്ങളിലെ പ്രതിനിധികളെ ഉൾപ്പെടുത്തി ഗില്ലി ക്രിക്കറ്റ് ചലഞ്ച് സംഘടിപ്പിച്ചിരുന്നു. ഇതിൽ അനിൽ കുംബ്ലെയും ഫർഹാൻ അക്തറുമായിരുന്നു ഇന്ത്യയിലെ പ്രതിനിധികളായി ഉണ്ടായിരുന്നത്.

മത്സരത്തിൽ 19 റൺസ് മാത്രമേ ഇവർക്ക് നേടാൻ സാധിച്ചുള്ളു. ഇവരായിരുന്നു ഏറ്റവും പിന്നിൽ. ചലഞ്ചുമായി ബന്ധപ്പെട്ടുള്ള അഭിപ്രായം മാദ്ധ്യമപ്രവർത്തകർ നോബൽ പ്രൈസ് ജേതാവായ മലാലയോട് ചോദിച്ചിരുന്നു. ഇതിനു മറുപടിയായി 'പാകിസ്ഥാൻ അത്രയ്ക്ക് മോശമല്ലാതെ കളിച്ചു. ഞങ്ങൾ ഏഴാം സ്ഥാനത്തെത്തി. എങ്കിലും ഞങ്ങൾ ഇന്ത്യയെപ്പോലെ ഏറ്റവും ഒടുവിൽ ആയില്ല. യഥാർത്ഥ ആവേശം ഉൾക്കൊണ്ട് കളിക്കുകയാണെങ്കിൽ കളി ആളുകളെ ഒന്നിപ്പിക്കുമെന്ന്' മലാല മറുപടി നൽകിയിരുന്നു. എന്നാൽ പാകിസ്ഥാൻ ഇന്ത്യയെപ്പോലെ എറ്റവും ഒടുവിലല്ലെന്ന പരാമർശം സോഷ്യൽ മീഡിയയ്ക്ക് അത്രയ്ക്കങ്ങ് പിടിച്ചില്ല. ഇതിനെ വിമർശിച്ചുകൊണ്ട് ധാരാളം ആളുകൾ രംഗത്തെത്തിയിട്ടുണ്ട്.