kummanam

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞയ്‌ക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, മന്ത്രിസഭയിൽ കേരളത്തിൽ നിന്നും പ്രാതിനിധ്യം ഉണ്ടാകുമോ എന്ന ചർച്ച ചൂടുപിടിക്കുകയാണ്. കുമ്മനം രാജശേഖരൻ, വി.മുരളീധരൻ, കെ.സുരേന്ദ്രൻ തുടങ്ങിയ പേരുകൾ ഉയർന്നു കേൾക്കുന്നുമുണ്ട്. എന്നാൽ ഇതിൽ ഏറ്റവുമധികം പ്രചരിക്കുന്ന പേര് കുമ്മനത്തിന്റെതു തന്നെയാണ്. കേന്ദ്രപരിസ്ഥിതി വകുപ്പ് കുമ്മനത്തിന് ലഭിച്ചേക്കുമെന്ന തരത്തിൽവരെ റിപ്പോർട്ടുകൾ പ്രചരിച്ചു. സത്യപ്രതിജ്ഞയ്‌ക്ക് കുമ്മനം ഡൽഹിയിലേക്ക് തിരിച്ചതോടെ ഇത്തരം പ്രചരണങ്ങളുടെ ആക്കവും കൂടി.

ഇപ്പോഴിതാ മന്ത്രിസ്ഥാനം സംബന്ധിച്ചുള്ള യാഥാർത്ഥ്യമെന്തെന്ന് കുമ്മനം തന്നെ വെളിപ്പെടുത്തുകയാണ്. ആരും വിളിച്ചിട്ടല്ല ഡൽഹിയിലേക്ക് വന്നതെന്നും, രാജ്യം ഒരു ചരിത്രാ മുഹൂർത്തത്തിലേക്ക് കടക്കുമ്പോൾ അതിന് സാക്ഷ്യം വഹിക്കണമെന്ന് തോന്നി. അങ്ങനെ വന്നുവെന്നേയുള്ളൂ. കേരളത്തിൽ നിന്ന് എല്ലാ പ്രധാനപ്പെട്ട നേതാക്കളും പങ്കെടുക്കുന്നുണ്ട്. ഒരു സ്ഥാനവും പ്രതീക്ഷിച്ച് എത്തിയതല്ല താനെന്നും അദ്ദേഹം വ്യക്തമാക്കി.