ഗുരുവിന്റെ നിർദ്ദേശങ്ങളും ചികിത്സയും കൊണ്ട് പെൺകുട്ടിക്ക് കാഴ്ച തിരിച്ചു കിട്ടുന്നു. സവർണരുമായി ഒരു വിട്ടുവീഴ്ചയ്ക്കും അയ്യൻകാളി ഒരുക്കമല്ല. കുഴിയാന നെറ്റിപ്പട്ടം കെട്ടുമോ എന്ന ചോദ്യത്തിന് അയ്യൻകാളി ചുട്ട മറുപടി നൽകുന്നു. അയ്യൻകാളിക്ക് മുന്നിൽ സവർണരുടെ അഹങ്കാരം മുട്ടുകുത്തുന്നു. കോലത്തുകര പ്രതിഷ്ഠ. അരുവിപ്പുറത്തെ ശിവപ്രതിഷ്ഠയ്ക്ക് ശേഷമുള്ള ചരിത്രപ്രസിദ്ധമായ ശിവപ്രതിഷ്ഠയ്ക്ക് വഴിതെളിയുന്നു.