mullappally

തിരുവനന്തപുരം: ഒരു മാസം കോൺഗ്രസ് നേതാക്കൾ ചർച്ചയിൽ പങ്കെടുക്കരുതെന്ന വിലക്ക് കേരളത്തിലെ നേതാക്കൾക്ക് ബാധകമാവില്ല. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഹൈക്കമാൻഡുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തിൽ തോൽവിയുടെ കാരണങ്ങൾ വിലയിരുത്താനായി ഒരുമാസം കോൺഗ്രസ് വക്താക്കൾ ചാനൽ ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് രാവിലെ അറിയിപ്പുണ്ടായിരുന്നു. ഒരു മാസത്തേക്ക് കോൺഗ്രസ് വക്താക്കളെ ചാനൽ ചർച്ചകളിലേക്ക് വിളിക്കരുതെന്ന് എല്ലാ ചാനലുകളോടും എഡിറ്റർമാരോടും അഭ്യർത്ഥിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജ്ജേവാല ട്വീറ്റ് ചെയ്തിരുന്നു.